1. ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് ഉടനടി ഓൺലൈൻ വായ്പ്പ ലഭ്യമാക്കുന്ന പുതിയ സംവിധാനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. ഒരു കോടി രൂപ വരെ വായ്പ്പ ലഭിക്കുന്ന MSME ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലാണ് ബാങ്ക് അവതരിപ്പിച്ചത്. MSME മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സര്‍ക്കാർ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതിൻ്റെ ഭാഗമായിട്ടാണ് വായ്പ്പാ സംവിധാനം ബാങ്ക് അവതരിപ്പിച്ചത്. പ്രോസസിങ് പൂര്‍ണമായും ഓൺലൈന്‍ ആണ്.സംരംഭകര്‍ക്ക് msmeonline.southindianbank.com എന്ന വെബ്സൈറ്റിൽ തങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. അടിസ്ഥാന വിവരങ്ങളും ജിഎസ്ടി വിശദാംശങ്ങളും, മറ്റ് വിവരങ്ങളും നല്‍കി കഴിഞ്ഞാൽ വായ്പാ യോഗ്യത അറിയാം.
2. കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീർക്കോടിലെ നിളകൃഷി ഗ്രൂപ്പിലെ കർഷകരായ പ്രവീണ പ്രജീഷും EK .സനിനും ചേർന്ന് മഴ മറക്കുള്ളിൽ കൃഷി ചെയ്ത ബട്ടർ നട്ട് സ്ക്വാഷ് വിളവെടുപ്പ് ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PM മനാഫ് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിൻ്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം അനുവദിച്ച മഴമറയ്ക്കുള്ളിലാണ് ബട്ടർനട്ട് കൃഷി ചെയ്തത്.
3. ആദിവാസി മേഖലയിലെ കർഷകരുടെ ഉന്നമനത്തിനും, അവരുടെ ജീവിത രീതികൾ നേരിട്ട് അറിയുന്നതിനുമായി ജില്ലാ കൃഷി ഉദോസ്ഥർ അടങ്ങുന്ന സംഘം കുട്ടമ്പുഴ പിണവൂർകുടി സന്ദർശിച്ചു. മൂന്ന് ഊരുകളിലെ 75 ൽ പരം വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സി. റോയി അദ്ധ്യക്ഷത വഹിച്ച കർഷകസംഗമം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം എ ബഷീർ ഉദ്ഘാടനം ചെയ്തു. വിവിധ ബ്ലോക്കുകളിൽ നിന്നുള്ള കൃഷി അസിസ്റ്റൻ്റ് ഡയറക്ടർമാർ, കൃഷി ഓഫീസർമാർ, കൃഷി അസിസ്റ്റൻ്റുമാർ എന്നിവർ നേതൃത്വം നൽകി.
4. ഞാറക്കൽ കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫാം സ്കൂൾ 6 ക്ലാസുകൾ പൂർത്തിയാക്കി സമാപിച്ചു. മഞ്ഞനക്കാട് ഷീല സലീമിന്റെ വീട്ടിൽ വെച്ച് നടത്തിയ ക്ലാസ്സിൽ വീട്ടുവളപ്പിലെ പക്ഷി മൃഗ സംരക്ഷണവും, സാധ്യതകളും പരിചരണ മുറകളും എന്ന വിഷയത്തിൽ dr സൈറ ക്ലാസ്സ് എടുത്തു. 25 പേരടങ്ങുന്ന ഒരു ക്ലസ്റ്റർ ആയി ഒരു സെന്റ് വീതം കണി വെള്ളരി, തണ്ണിമത്തൻ എന്നിവ കൃഷി ചെയ്യുന്നതിന് തീരുമാനിക്കുകയും അതനുസരിച്ചു പ്രവർത്തനം ആരംഭിക്കുകയും ചെയ്തതായി സമാപന യോഗത്തിൽ കൃഷി ഓഫീസർ എയ്ഞ്ചെല അറിയിച്ചു.
5. ചേരാനെല്ലൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേഷ് നിർവഹിച്ചു. വനിതാവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര സംഘങ്ങൾ വഴിയാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്.വെറ്റിനറി സർജൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷയും റേഷൻ കാർഡിന്റെ പകർപ്പും സഹിതം അപേക്ഷകർക്ക് കാലിത്തീറ്റ കൈപ്പറ്റാവുന്നതാണ്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
6. വർഷങ്ങളായി തരിശുകിടന്ന കാരമ്പടി പുഞ്ചയിൽ നെൽകൃഷിയാരംഭിച്ച് നൂറുമേനി വിളയിച്ചിരിക്കുകയാണ് കാരമ്പടിയിലെ കർഷകർ .കാരമ്പടി പുഞ്ചയിൽ നടന്ന കൊയ്ത്ത് ഉത്സവം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് MR രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കൃഷിയോഗ്യമായ തരിശു പാടങ്ങളിൽ നെൽകൃഷിയാരംഭിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുകയാണെന്ന് MR. രാധാകൃഷ്ണൻ പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗം KR. ബിജു അദ്ധ്യക്ഷത വഹിച്ചു.
7. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കേരളം. വിനോദ സഞ്ചാരികൾ ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോർക്ക് ടൈംസ് പരിചയപ്പെടുത്തുന്നത്.
8. മീനച്ചിൽ ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. പാറപ്പള്ളി പാടശേഖരത്ത് നടക്കുന്ന കൊയ്ത്തുത്സവത്തിൽ മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി മുഖ്യാതിഥി ആയി.
9. ഗുണമേന്മയുള്ള കുള്ളൻ ഇനത്തിൽ പെട്ട തെങ്ങിൻ തൈകൾക്ക് ഓരോ വർഷവും ആവശ്യക്കാർ വർദ്ധിച്ചുവരുന്നതിൻ്റെ അടിസ്ഥാനത്തിൽ നല്ല വിളവും, രോഗങ്ങൾ ഇല്ലാത്തതുമായ തെങ്ങുകളിൽ നിന്ന് വിത്തുതേങ്ങ സംഭരിക്കുന്നതിന് കൃഷിഭവനുകളെ ചുമതലപ്പെടുത്തി. കുള്ളൻ തെങ്ങിനങ്ങളുടെ നല്ല മാതൃവൃക്ഷ ങ്ങൾ ഉള്ള കർഷകർ എത്രയും പെട്ടെന്ന് പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ കൃഷിഭവനുകളുമായി ബന്ധപ്പെടേണ്ടതാണ്.
10. വൈക്കം തലയാഴത്ത് കാർഷിക മൂല്യവർധിത ഉത്പാദന വിപണന കേന്ദ്രം യാഥാർഥ്യമാകുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷൻ, തലയാഴം ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. കപ്പ, ഏത്തക്കാ, നെല്ല്, ചക്ക, തേങ്ങ, പഴവർഗങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനുമായാണ് ഉദ്പാദന യൂണിറ്റ് സ്ഥാപിക്കുന്നത്. കർഷകരിൽനിന്നു നേരിട്ടും അല്ലാതെയും കാർഷിക വിഭവങ്ങൾ ഉത്പാദന യൂണിറ്റിൽ എത്തിക്കും. ഉത്പാദിപ്പിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾ പഞ്ചായത്തിന്റെ പ്രത്യേക ബ്രാൻഡായി വിപണിയിൽ എത്തിക്കും.
11. ക്ഷീര വികസന വകുപ്പിന്റെ 2022- 23 വര്‍ഷത്തില്‍ കേരളത്തിലെ തെരഞ്ഞെടുത്ത 20 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന 'ക്ഷീര ഗ്രാമം' പദ്ധതിയിലേക്ക് മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മില്‍ക്കിംഗ് മെഷീന്‍, 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, ധനസഹായം എന്നീ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ താല്‍പര്യമുള്ള മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക്, 'ക്ഷീരശ്രീ' പോര്‍ട്ടല്‍ വഴി ജനുവരി 17 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0 4 9 3 6 2 2 2 9 0 5 എന്ന നമ്പറിൽ ബന്ധപ്പെടുക.
12. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടു. FSSI ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കുന്നതിന് പൂർണ പിന്തുണ നൽകി..
13. സംസ്ഥാന തണ്ണീർത്തട അതോറിറ്റി ലോക തണ്ണീർത്തട ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന തണ്ണീർത്തട ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. മത്സരത്തിനായുള്ള ഫോട്ടോകൾ ഓൺലൈനായി കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ swak.awareness@gmail.com എന്ന ഇ-മെയിൽ വഴി ജനുവരി 19 വൈകിട്ട് അഞ്ചിന് മുമ്പ് അയയ്ക്കണം. വിശദവിവരങ്ങൾ envt.kerala.gov.in ൽ ലഭ്യമാണ്.
14. സുസ്ഥിര വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനും ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിനുമായി ഇന്ത്യയും അമേരിക്കയും പുതിയ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചതായി സർക്കാരുകൾ തമ്മിലുളള സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ട്രേഡ് പോളിസി ഫോറം യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, വ്യാപാരം സുഗമമാക്കൽ, കസ്റ്റംസ് നടപടിക്രമങ്ങളുടെ ഡിജിറ്റൈസേഷൻ, സുസ്ഥിര ധനകാര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, നൂതനമായ ക്ലീൻ ടെക്നോളജികളുടെ വിപുലീകരണം എന്നിവയിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കും.
15. കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ, കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments