കൽപ്പറ്റ: ബുക്കിങ്ങ് വഴി വീട്ടു സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നു.കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നെക്റ്റോർ ഗ്ലോബൽ ടെക്കിന് കീഴിൽ ഫുഡ് കെയർ വഴി പ്രത്യേക സംവിധാനം രൂപപ്പെടുത്തിയത്.foodcare.in എന്ന വെബ് അഡ്രസ് വഴി സാധനങ്ങൾ വീട്ടുകാർക്ക് ഓർഡർ ചെയ്യാം.പഴം - പച്ചക്കറി , പലചരക്ക് സാധനങ്ങൾ , ഭക്ഷ്യ വസ്തുക്കൾ എന്നിവ വാങ്ങാൻ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് പുറത്തിങ്ങാതെ തന്നെ ഓൺ ലൈൻ വഴി അവശ്യസാധനങ്ങൾ ബുക്ക് ചെയ്യാം. സംസ്ഥാന സർക്കാറിന്റെയും , കൃഷി വകുപ്പിന്റെയും സുതാര്യമായ ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്. കാർഷികാനുബന്ധ േമേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളുെയും സംരംഭകരുടെയും പ്രവർത്തകരാണ് സാധനങ്ങൾ വീട്ടിൽ എത്തിക്കുക.
കൊറോണ കാലത്ത് പ്രതിസന്ധികൾ യായ കർഷകരെയും കാർഷിക അനുബന്ധ സംരംഭങ്ങൾ സഹായിക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്. മൂലം വീട്ടുസാധനങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്കും ഇത് സഹായകമാകും.
ഓരോ ആഴ്ച്ചക്കും വേണ്ട സാധനങ്ങൾ വീട്ടിലിരുന്ന് വാങ്ങാം.
ഉപഭോക്താവ് ഓർഡർ ബുക്ക് ചെയ്താൽ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന കോ ഓഡിനേറ്റർമാരുടെ നേതൃത്വത്തിൽ കൃത്യമായ ഓർഡർ ശേഖരിച്ച് വീട്ട് പടിക്കൽ സാധനം എത്തിക്കുന്നു. ഓർഡർ ചെയ്ത ഉത്പ്പന്നങ്ങൾ എത്തുമ്പോൾ വിതരണക്കാരൻറെ പക്കൽ പണം നൽകിയാൽ മതിയാവും.
വി.എഫ്. പി.സി.കെ , ഹോർട്ടി കോർപ്പ് , സംസ്ഥാനത്തെ ഉത്പാദക കമ്പനികൾ , ഗ്രൂപ്പുകൾ, വിവിധ സർക്കാർ വകുപ്പുകൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.ഓരോ ജില്ലയും പ്രത്യേകം തരംതിരിച്ച് ഓർഡറുകൾ കൈമാറുന്നു.ഒരു മിനിറ്റിൽ രണ്ട് ലക്ഷം ഓർഡറുകൾ വരെ സ്വീകരിക്കാൻ ഫുഡ് കെയറിന് സാധിക്കും. സർക്കാർ നിശ്ച്ചയിച്ച വിലയിൽ തന്നെയായിരിക്കും വിൽപ്പന നടത്തുന്നത്.
സംസ്ഥാന ഹോർട്ടി കോർപ്പ് , വി.എഫ് പി.സി.കെ തുടങ്ങിയവയിൽ നിന്നും ഉപഭോക്താക്കളുടെ ആവശ്യവും സാധനങ്ങൾ ലഭ്യതയും അനുസരിച്ച് വാങ്ങാനും ബാക്കിയുള്ളവ അയൽ സംസ്ഥാനങ്ങളിൽ നിന്ന് സംഭരിച്ച് എത്തിക്കാനും ഗ്രൂപ്പ് സജ്ജമാണന്ന് നെക്സ്റ്റ് സ്റ്റോർ സി.ഇ.ഒ. ഇമ്മാനുവൽ മനോജ് , എം.ഡി കെ.രാജേഷ് എന്നിവർ പറഞ്ഞു. Nextztore.in ആണ് ഫുഡ്കെയറിന്റെ സാങ്കേതിക സഹായം.
Share your comments