<
  1. News

ഖാദി ഫേസ് മാസ്കുകള്‍ ഇനി മുതല്‍ ഓണ്‍ലൈനിൽ വാങ്ങാം

ഖാദി ഗ്രാമീണ വ്യവസായ കമ്മീഷൻ (KVIC) ഖാദി മാസ്കുകളുടെ ഓൺലൈൻ വില്പന ആരംഭിച്ചു.ഖാദി ഫേസ് മാസ്കുകൾ ഇനി മുതൽ ഓൺലൈൻ വാങ്ങാം. രാജ്യത്തെ വിദൂര പ്രദേശങ്ങളില്‍താമസിക്കുന്നവർക്ക് പ്രത്യേകിച്ച്‌ പലവിധ തടസങ്ങള്‍ മൂലം വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും ഖാദി ഇന്ത്യയുടെ വില്പന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയാത്തവര്‍ക്കും ഇത് വളരെ അധികം സഹായകമാകും

Asha Sadasiv

ഖാദി ഗ്രാമീണ വ്യവസായ കമ്മീഷൻ (KVIC) ഖാദി മാസ്കുകളുടെ ഓൺലൈൻ വില്പന ആരംഭിച്ചു.ഖാദി ഫേസ് മാസ്കുകൾ ഇനി മുതൽ ഓൺലൈൻ വാങ്ങാം. രാജ്യത്തെ വിദൂര പ്രദേശങ്ങളില്‍താമസിക്കുന്നവർക്ക് പ്രത്യേകിച്ച്‌ പലവിധ തടസങ്ങള്‍ മൂലം വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും ഖാദി ഇന്ത്യയുടെ വില്പന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയാത്തവര്‍ക്കും ഇത് വളരെ അധികം സഹായകമാകും.

ഖാദി മാസ്കുകള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ http://www.kviconline.gov.in/khadimask എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: ഓണ്‍ലൈന്‍ വ്യാപാരം ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമാണ് ലഭിക്കുക.ഖാദിയുടെ കോട്ടണ്‍, സില്‍ക്ക് മാസ്കുകള്‍ ലഭ്യമാണ്. കോട്ടണ്‍ മാസ്കുകള്‍ ഒരു മാസ്കിനു കുറഞ്ഞവിലയായ 30 രൂപയ്ക്കു ലഭ്യമാണ്സി, സില്‍ക്ക് മാസ്ക് ഒന്നിന് 100 രൂപയാണ് വില. മിനിമം ഓര്‍ഡര്‍ 500 രൂപയ്ക്കു ചെയ്യണം. നാല് തരം മാസ്കുകള്‍ വാങ്ങാനുള്ള അവസരം ഉണ്ട്. വാങ്ങിയ ദിവസം മുതല്‍ 5 ദിവസത്തിനുള്ളില്‍ സൗജന്യമായി മാസ്കുകള്‍ ഡെലിവറി ചെയ്യും. ഓണ്‍ലൈന്‍ വ്യാപാരം ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമാണ് ലഭിക്കുക.

ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍( കെ.വി.ഐ.സി) കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇരട്ട ആവരണമുള്ള പ്രത്യേക മുഖാവരണവും (ഫേസ് മാസ്‌ക്) വികസിപ്പിച്ചിട്ടുണ്ട്. ആവശ്യാനുസരണം വിതരണം ചെയ്യാനായി ഈ മുഖാവരണം വലിയ തോതില്‍ തയാറാക്കി വരികയാണ്. ഏഴു ഇഞ്ച് നീളവും 9 ഇഞ്ച് വീതിയും മൂന്നു മടക്കുകളിലായി തുന്നിയിട്ടുള്ള മുഖാവരം കെട്ടുന്നതരത്തിലുള്ളതാണ്.

പ്രത്യേകതരം ഖാദി തുണി കൊണ്ട് നിര്‍മിച്ച മുഖാവരണം ഉള്ളിലുള്ള ഈര്‍പ്പം 70 ശതമാനം വരെ പുറത്തേക്ക് വരുന്നത് തടയുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ വി.കെ സക്‌സേന പറഞ്ഞു. വിപണിയില്‍ കിട്ടുന്ന മറ്റു മാസ്‌കുകളെ അപേക്ഷിച്ച് അനായാസ വായു സഞ്ചാരം ഉറപ്പാക്കുന്നതും കൈവശം സൂക്ഷിക്കാന്‍ എളുപ്പവുമാണ്.ഇവ വീണ്ടും കഴുകി ഉപയോഗിക്കാമെന്നതും മണ്ണില്‍ ജീര്‍ണിച്ചുചേരുമെന്നതും ഇതിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ എല്ലാ ജില്ലകളിലും വിതരണം ചെയ്യുന്നതിനായി 500 ഖാദി മാസ്‌ക് വീതം എത്തിച്ചു നൽകും. കമ്മീഷന്റെ കീഴിലുളള 2400 ഓളം സ്ഥാപനങ്ങളിലൂടെ 12 ലക്ഷം മുഖാവരണങ്ങള്‍ വിതരണം ചെയ്യും. ഇതുനുസരിച്ചുള്ള വിതരണം തുടങ്ങിക്കഴിഞ്ഞു.

 

The Khadi and Village Industries Commission (KVIC) has started online sale of Khadi face masks to benefit people in the remotest parts of the country, particularly those who cannot afford to move out of their houses or visit Khadi India outlets due to constraints.

 

English Summary: Buy Khadi face mask through online

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds