1. News

റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തിന് തുല്യമായ ഉല്‍പ്പാദനക്ഷമത ബന്ധിത ബോണസിന് അംഗീകാരം

തിരുവനന്തപുരം: റെയില്‍വേ ജീവനക്കാര്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഉല്‍പ്പാദന ബന്ധിത ബോണസ് നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.

Meera Sandeep
Cabinet approves productivity linked bonus equivalent to 78 days to railway employees
Cabinet approves productivity linked bonus equivalent to 78 days to railway employees

തിരുവനന്തപുരം: റെയില്‍വേ ജീവനക്കാര്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഉല്‍പ്പാദന ബന്ധിത ബോണസ് നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.​

ബന്ധപ്പെട്ട വാർത്തകൾ: Indian Railway Latest: ട്രെയിൻ ടിക്കറ്റ് ഇനി മുതൽ പോസ്റ്റ് ഓഫീസിലും, അറിയാം പുതിയ സംവിധാനം

ഓരോ വര്‍ഷവും ദസറ/പൂജ അവധികള്‍ക്ക് മുന്‍പായാണ് യോഗ്യരായ റെയില്‍വേ ജീവനക്കാര്‍ക്കുള്ള പി.എല്‍.ബി വിതരണം ചെയ്യുന്നത്. ഈ വര്‍ഷവും ഏകദേശം 11.27 ലക്ഷം നോണ്‍ ഗസറ്റഡ് റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക പി.എല്‍.ബിയായി നല്‍കിയിട്ടുണ്ട്. അര്‍ഹതയുള്ള ഒരു റെയില്‍വേ ജീവനക്കാരന് 78 ദിവസത്തേക്ക് നല്‍കേണ്ട പരമാവധി തുക 17,951രൂപയാണ്. മേല്‍പ്പറഞ്ഞ തുക ട്രാക്ക് മെയിന്റനര്‍മാര്‍, ഡ്രൈവര്‍മാരും ഗാര്‍ഡുകളും, സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്‌നീഷ്യന്‍, ടെക്‌നീഷ്യന്‍ ഹെല്‍പ്പര്‍മാര്‍, കണ്‍ട്രോളര്‍, പോയിന്റ്‌സ്മാന്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് സി സ്റ്റാഫ് എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: IRCTC ഇ-വാലറ്റ്: Railway ടിക്കറ്റുകൾ വേഗത്തിൽ ബുക്ക് ചെയ്യാൻ ഇങ്ങനെ പണമടയ്ക്കാം, കൂടുതൽ അറിയാം

റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ പി.എല്‍.ബി നല്‍കുന്നതിന് 1832.09 കോടി രൂപയുടെ സാമ്പത്തികാഘാതം ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കോവിഡ്-19 നാന്തര കാല വെല്ലുവിളികള്‍ മൂലമുണ്ടായ പ്രതികൂല സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലാണ് പി.എല്‍.ബി നല്‍കുന്നതിനുള്ള മേല്‍പ്പറഞ്ഞ തീരുമാനം എടുത്തിട്ടുള്ളത്.

അംഗീകൃത ഫോര്മുലയുടെ  അടിസ്ഥാനത്തില്‍  പ്രവര്‍ത്തിച്ച ദിവസങ്ങളേക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥ പി.എല്‍.ബി ദിവസങ്ങളുടെ എണ്ണം. റെയില്‍വേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കുന്നതിന് റെയില്‍വേ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനുള്ള ഒരു പ്രോത്സാഹനമായാണ് പി.എല്‍.ബി നല്‍കുന്നത് .

English Summary: Cabinet approves productivity linked bonus equivalent to 78 days to railway employees

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds