കനറാബാങ്കിന്റെ എല്ലാ ശാഖയിലും മുൻ സിൻഡിക്കേറ്റ് ബാങ്കിലും ഈ സൗകര്യം ലഭ്യമാണ്. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ എടുക്കുമ്പോൾ സ്വർണം കൈവശം ഉണ്ടെങ്കിൽ, ഇനിമുതൽ ഭൂമി പണയം വയ്ക്കേണ്ട. സ്വർണ്ണം മാത്രം പണയംവെച്ചു കൊണ്ട് 4% നിരക്കിൽ കനറാ ബാങ്കിൽ നിന്നും കിസാൻ ക്രെഡിറ്റ് വായ്പ നേടാം.
വായ്പയുടെ വിശദാംശങ്ങൾ
അപേക്ഷയോടൊപ്പം ആധാരത്തിന്റെ ഫോട്ടോ കോപ്പിയും, കരമടച്ച ഒറിജിനൽ റസീറ്റും, കൈവശ സർട്ടിഫിക്കറ്റും നൽകേണ്ടതാണ്.
അപേക്ഷകന് മൂന്നു ലക്ഷം വരെ വായ്പ ലഭിക്കാൻ സ്കെയിൽ ഓഫ് ഫിനാൻസ് പ്രകാരം കുറഞ്ഞത് ഒരേക്കറെങ്കിലും കൃഷിസ്ഥലം ആവശ്യമാണ്. The Scale of Finance requires at least one acre of farm land for the applicant to get loans up to Rs. 3 Lakh
സ്വന്തമായി കൃഷിയിടം ഇല്ലാത്തവർക്ക് അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ഒരേക്കർ സ്ഥലത്തെങ്കിലും കൃഷി ചെയ്തുവരുന്നുണ്ടെങ്കിൽ സ്ഥലം ഉടമയുമായുള്ള ലീസ് അഗ്രിമെൻറോ, അല്ലെങ്കിൽ വാക്കാലുള്ള പാട്ട കരാറോ ഒറിജിനൽ നികുതി ശീട്ടിനൊപ്പം നൽകിക്കൊണ്ട് ബാങ്കിൽ നിന്നും നാല് ശതമാനം നിരക്കിൽ വായ്പ 3 ലക്ഷം വരെ നേടാവുന്നതാണ്.
മൂന്ന് ലക്ഷം രൂപ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ ലഭിക്കാൻ മാർക്കറ്റ് റേറ്റ് പ്രകാരമുള്ള തുല്യ സ്വർണം കൊളാറ്ററൽ സെക്യൂരിറ്റിയായി നൽകേണ്ടതുണ്ട്
പ്രോസസിങ് ചാർജ്, ഇൻസ്പെക്ഷൻ ചാർജ്, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.
വായ്പയുടെ കാലാവധി 5 വർഷം.
വായ്പയെടുത്ത തുക ഒരു വർഷ ത്തിനുള്ളിൽ പലിശ അടച്ചു പുതുക്കേണ്ടതാണ്. The loan amount should be repaid within a period of one year. കനറാബാങ്കിന്റെ എല്ലാ ശാഖയിലും മുൻ സിൻഡിക്കേറ്റ് ബാങ്കിലും ഈ സൗകര്യം ലഭ്യമാണ്.
വേഗമാകട്ടെ, ഏറ്റവും അടുത്തുള്ള കനറാ ബാങ്ക് ശാഖ സന്ദർശിക്കൂ. നിങ്ങളുടെ സ്വർണ്ണം കനറാ ബാങ്കിൽ തികച്ചും സുരക്ഷിതം. അതോടൊപ്പം കാർഷികമേഖലയെ അഭിവൃദ്ധിയിലേയ്ക്ക് നയിക്കാം.
Share your comments