വയനാട് : വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിവരുന്ന കാര്‍ബണ്‍തുലിത വയനാട് പദ്ധതി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പാക്കാനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പെടുന്ന വികസന പദ്ധതികളും കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി തയ്യാറാക്കിയ പദ്ധതിയാണ് കാര്‍ബണ്‍തുലിത വയനാട്. ഇതിനായി സര്‍ക്കാര്‍ 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കാര്‍ബണ്‍തുലിത ജില്ല എന്ന ആശയം സംസ്ഥാനത്ത് വയനാട് ജില്ലയിലാണ് ആദ്യമായി നടപ്പാക്കുന്നത്. കാര്‍ഷിക, വ്യാവസായിക, വികസനപ്രവര്‍ത്തനത്തിലൂടെ പുറന്തളളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടേയും മണ്ണും മരങ്ങളും സ്വാംശീകരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉള്‍പ്പടെയുള്ള വാതകങ്ങളുടെയും അളവ് തുല്യമാക്കുന്ന അവസ്ഥ സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായി വയനാടും കാലാവസ്ഥ വ്യതിയാനവും എന്ന പേരില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ നടന്ന ശില്‍പശാല സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാര്‍ബണ്‍തുലിത വയനാട് പദ്ധതി ജനകീയ പങ്കാളിത്തത്തോടും പിന്തുണയോടും കൂടി നടപ്പാക്കണമെന്നും തൃതല പഞ്ചായത്തുകള്‍ കൂടുതല്‍ തുക കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുളള ഇത്തരം പദ്ധതികള്‍ക്കായി നീക്കിവെക്കണമെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എസ്.സുഹാസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ എന്നിവര്‍ സംസാരിച്ചു. ശില്‍പശാലയില്‍ ഡോ. പ്രതീഷ് മാമന്‍, ഡോ.ടി.സന്തോഷ് കുമാര്‍, കെ.എന്‍ ഷിബു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.
കാര്‍ബണ്‍തുലിത വയനാട് പദ്ധതി മുഴുവന്‍ പഞ്ചായത്തുകളിലേക്കും
വയനാട് : വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിവരുന്ന കാര്‍ബണ്‍തുലിത വയനാട് പദ്ധതി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പാക്കാനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
Share your comments