എന്നാൽ കഴിഞ്ഞ ഓഗസ്റ്റിൽ ഉണ്ടായ പ്രളയത്തിൽ ഏക്കറ് കണക്കിന് ഏലം കൃഷി നശിക്കുകയും,നാല്പതിനായിരത്തോളം കർഷകർക്ക് വൻ നാശനഷ്ട്ടമുണ്ടാക്കുകയും ചെയ്തു. ജില്ലയിലെ 60 ശതമാനത്തോളം കർഷകരെയും പ്രളയം ബാധിച്ചു ഏലക്ക ഉത്പാദനത്തിലും ഗണ്യമായ കുറവ് നേരിടുകയാണ്. ഏലക്കയിൽ കീടനാശിനി കണ്ടെത്തിയതിനെത്തുടർന്ന് കയറ്റുമതി നിരോധിച്ചതും കർഷകരെ സാരമായി ബാധിച്ചു.ഇടുക്കിയിലെ ഏലം ഉത്പാദനം വൻ പ്രതിസന്ധി നേരിടുകയാണ് .
എല്ലാത്തിന്റെയും കുരുമുളകിന്റെയും പ്രധാന ഉല്പാദന കേന്ദ്രമായ ജില്ലയിലെ നെടുംകണ്ടതു കഴിഞ്ഞ ഉരുൾപൊട്ടലിൽ വ്യാപക കൃഷി നാശമാണ് ഉണ്ടായത്. ഉരുൾപൊട്ടലും പ്രളയവും കഴിഞ്ഞിട്ട് ഏഴു മാസം മായെങ്കിലും ഇപ്പോഴും കര്ഷകർ പ്രതിസന്ധിയിലാണ്..ഉരുൾ പൊട്ടലിൽ കടപുഴകി വീണ മരങ്ങളുടെ , മറ്റ് അവശിഷ്ടങ്ങളും,ഇപ്പോഴും കാണാം.
സാധാരണ എലം തൈ നട്ടാൽ രണ്ടുമാസത്തിനകം വളർന്നു തുടങ്ങും എന്നാൽ പ്രളയത്തിൽ മേൽമണ്ണ് ഒലിച്ചുപോയതിനാൽ മണ്ണിൻ്റെ ഫലഭൂയിഷ്ടത കുറഞ്ഞു. മണ്ണും ,മറ്റവശിഷ്‌ടങ്ങള്‍കൊണ്ടുംപ്രദേശം നിറഞ്ഞതിനാൽ ഒന്നും കൃഷിചെയ്യാൻ പറ്റാതെ കർഷകർ ഭൂമി തരിശായി ഇട്ടിരിക്കുകയാണ്.പ്രളയത്തിൽ 24 മണിക്കൂറിലധികം കെട്ടിനിന്നത് കൊണ്ട് ചെടികളുടെ വേരുകൾ അഴുകി പോയി .
വര്ഷങ്ങളായി ഏലാം കൃഷി നടത്തുന്ന കർഷകർ പ്രതിസന്ധി നേരിടുകയാണ്.പ്രളയത്തിന് മുമ്പേ ഒരേക്കർ ഏലാം കൃഷിയിൽ നിന്ന് ഒരു ലക്ഷം വരെ വരുമാനം ചില കർഷകർക്ക് കിട്ടിയിരുന്നു.പ്രളയത്തിന് മുമ്പ് ഒരു കിലോ ഏലത്തിന് 600 മുതൽ 1000 രൂപ വരെയാണ് കിട്ടിയിരുന്നത്.എന്നാൽ ഇപ്പോൾ കിലോയ്ക്ക് 1700 രൂപ വരെ വിലയുണ്ട് . ഇത് കർഷകർക്ക് ഗുണം ചെയ്യുമെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ ഉല്പാദനമേ ഇല്ലെങ്കിൽ വില വർദ്ധനവ് കൊണ്ട് പ്രയോജനമില്ലെന്നാണ് കർഷകർ പറയുന്നത്.നഷ്ടപെട്ട കൃഷി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ കർഷകർ.പ്രതിസന്ധി നേരിടുന്ന ഏലാം കർഷകർ ഒരുകൈത്താങ്ങായ് സർക്കാർ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
Share your comments