
ചരിത്രത്തിൽ ആദ്യമായി ഏലക്കായുടെ ശരാശരി വില 3000 രൂപ കടന്നു. ഉയർന്ന വില 4500 പിന്നിട്ടതിനു പിന്നാലെയാണു ശരാശരി വിലയും കുതിക്കുന്നത്.. വണ്ടന്മേട് മാസ് എന്റര്‍പ്രൈസസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലേലത്തിലാണ് റെക്കോഡ് വില ലഭിച്ചത്. മുന്തിയ ഇനം ഏലത്തിന് കിലോഗ്രാമിന് 3000 രൂപയാണ് ഇന്നലെ ലഭിച്ചത്. ശരാശരി വില 30 രൂപ കൂടി ഉയര്‍ന്ന് 2154.01 എത്തി. 27030.4 കിലോ ഏലയ്ക്ക 151 ലോട്ടുകളായി ആണ് ഇന്നലെ വില്‍പ്പനക്കെത്തിച്ചത്. മാര്‍ച്ച് 20 വരെ ശരാശരി 1300-1550നും ഇടയില്‍ നിന്ന വില ഇതിന് ശേഷമാണ് ഉയരാന്‍ തുടങ്ങിയത്..പ്രളയത്തിലും വേനലിലും വൻ കൃഷിനാശം ഉണ്ടായതും കാലാവസ്ഥാ വ്യതിയാനത്താൽ ഉൽപാദനം കുറഞ്ഞതുമാണു വില കുതിച്ചുയരാൻ കാരണം. ആവശ്യത്തിന് ഏലയ്ക്ക എത്താത്തതിനാൽ 17ന് ലേലം മുടങ്ങുകയും ചെയ്തിരുന്നു.
Share your comments