ഏലം കർഷകർക്ക് ആശ്വസിക്കാം; ഓണക്കിറ്റിൽ ഏലയ്ക്കയും ഉൾപ്പെടുത്തി
സംസ്ഥാനത്ത് സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ ഏലയ്ക്കയും ഉൾപ്പെടുത്തും. കിറ്റിൽ 20 ഗ്രാം ഏലയ്ക്ക ഉൾപ്പെടുത്താനാണ് തീരുമാനിച്ചത്. ഇതോടെ കൊവിഡ് പ്രതിസന്ധിയിൽ മാന്ദ്യത്തിലായ ഏലം വിപണിക്ക് ഇത് പുത്തൻ ഉണർവേകും.
ഇതാദ്യമായാണ് സർക്കാർ കിറ്റിൽ ഏലയ്ക്ക ഉൾപ്പെടുത്തുന്നത്. ഇതിനായി2 ലക്ഷം കിലോയോളം ഏലയ്ക്ക സർക്കാർ കർഷകരിൽ നിന്നും ശേഖരിക്കും.
കൂടാതെ വർഷത്തിൽ 3 തവണയെങ്കിലും കിറ്റിൽ ഏലയ്ക്ക ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.മന്ത്രിസഭാ യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതി മുന്നോട്ടുവെച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രി ജി.ആർ അനിലും പദ്ധതിയെ അനുകൂലിക്കുകയായിരുന്നു. സംസ്ഥാനത്ത് 88 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്ക് പദ്ധതി പ്രകാരം ഏലയ്ക്ക ലഭിക്കും.
Share your comments