കാർഡില്ലാതെ എടിഎമ്മുകളിൽ (ATM) നിന്ന് പണം പിൻവലിക്കാനുള്ള പുതിയ സംവിധാനം വരുന്നു. എടിഎമ്മിൽ നിന്ന് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(Reserve Bank of India) ബാങ്കുകൾക്ക് നിർദേശം നൽകി.
ബന്ധപ്പെട്ട വാർത്തകൾ: മികച്ച ഭവന വായ്പ്പ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണ്? എത്രയാണ് അടിസ്ഥാന നിരക്ക്? വിശദാംശങ്ങൾ
എടിഎമ്മിലെ നിലവിലുള്ള പിൻവലിക്കൽ നിയന്ത്രണങ്ങൾ യുപിഐ വഴിയുള്ള പിൻവലിക്കലിനും ബാധകമായിരിക്കുമെന്നും ആർബിഐ നിർദേശത്തിൽ പറയുന്നു. കാർഡ് രഹിത ഇടപാട് ഗുണഭോക്താക്കൾക്ക് അങ്ങേയറ്റം പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ഏതാനും ബാങ്കുകൾക്ക് മാത്രമേ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യമുള്ളൂ. എന്നാൽ ഇവ യുപിഐ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നവയല്ല.
യുപിഐ വഴി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് എങ്ങനെ?
എടിഎം സ്ക്രീനിൽ തെളിയുന്ന ക്യുആർ- QR കോഡ് സ്കാൻ ചെയ്താണ് പണം പിൻവലിക്കേണ്ടത്. ഇതിനായി നിങ്ങളുടെ ഫോണിലെ യുപിഐ ആപ്പ് ഉപയോഗിക്കാം. എടിഎം കാർഡ് തട്ടിപ്പുകൾ തടയാനും കൂടാതെ, ഏതെങ്കിലും കാരണവശാൽ കാർഡ് എടുക്കാൻ മറക്കുകയോ മറ്റോ ചെയ്താലും ഈ സൗകര്യം പ്രയോജനകരമാകും.
ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ എടിഎം ഫ്രാഞ്ചൈസിയിലൂടെ ഒരു ലക്ഷം രൂപ വരെ പ്രതിമാസ വരുമാനം നേടാം!
കാർഡ് രഹിത പണം പിന്‍വലിക്കല്‍; കൂടുതലറിയാം (Cardless money withdrawal; Know more details)
ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിക്കാതെ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാനുള്ള സേവനമാണിത്. കാര്‍ഡ് രഹിത എടിഎം പിന്‍വലിക്കല്‍ പ്രവര്‍ത്തിക്കുന്നതിനായി പ്രധാനമായും രണ്ട് വഴികളാണ് സർക്കാർ ആലോചിച്ചിരുന്നത്. അവ ഏതൊക്കെയെന്ന് ചുവടെ വിശദമാക്കുന്നു.
UPI ഉപയോഗിച്ച് കാര്‍ഡ് രഹിത എടിഎം പിന്‍വലിക്കല്‍
ഉപഭോക്താവ് എടിഎം ടെര്‍മിനലില്‍ അപേക്ഷയുടെ വിശദാംശങ്ങള്‍ നല്‍കണം. തുടർന്ന് എടിഎം ഒരു ക്യുആര്‍ കോഡ് സൃഷ്ടിക്കും. യുപിഐ ആപ്പ് ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷം അഭ്യർഥന അംഗീകരിക്കുന്നു. ഇതിന് ശേഷം എടിഎമ്മിൽ നിന്ന് പണം ലഭിക്കും.
യുപിഐ ഉപയോഗിച്ച് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍
കാര്‍ഡ് രഹിത എടിഎം പണം പിൻവലിക്കുന്നതിനായി ആദ്യം, ഉപയോക്താക്കള്‍ അവരുടെ യുപിഐ ഐഡിയും പിന്‍വലിക്കല്‍ തുകയും ഒരു എടിഎം ടെര്‍മിനലില്‍ നല്‍കണം. തുടർന്ന് ഉപയോക്താക്കള്‍ക്ക് ഒരു യുപിഐ ആപ്പില്‍ നിന്ന് അഭ്യർഥന ലഭിക്കും. നിലവിലുള്ള യുപിഐ ആപ്പ് password ഉപയോഗിച്ച് ഇടപാടിന് അംഗീകാരം ലഭിക്കുന്നതാണ്. ഇതിനായി സ്ഥീരികരണം ലഭിച്ചുകഴിഞ്ഞാൽ എടിഎമ്മില്‍ നിന്ന് പണം ലഭിക്കുന്നതായിരിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- State Bank Of India (SBI), എച്ച്ഡിഎഫ്‌സി ബാങ്ക്- HDFC Bank, ഐസിഐസിഐ ബാങ്ക്- ICICI Bank, പഞ്ചാബ് നാഷണല്‍ ബാങ്ക്- Punjab National Bank (PNB) തുടങ്ങിയ തെരഞ്ഞെടുത്ത ചില ബാങ്കുകളിൽ നിന്നായിരിക്കും കാർഡ് രഹിത പണം പിൻവലിക്കൽ സേവനം ലഭ്യമാകുക.
Share your comments