കേരള കാഷ്യു ബോര്‍ഡ് ലിമിറ്റഡ് കൊല്ലം, താഴെപറയുന്ന തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം 2017 ഒക്‌ടോബര്‍ 23 നകം സമര്‍പ്പിക്കേണ്ടതാണ്.
കമ്പനി സെക്രട്ടറി (1) യോഗ്യത: എ.സി.എസും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും.
മാനേജര്‍ഫിനാന്‍സ് (1) യോഗ്യത: സി.എ. യും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും.
മാനേജര്‍പ്രൊക്യുര്‍മെന്റ് & മാര്‍ക്കറ്റിംഗ് (1) യോഗ്യത: എം.ബി.എ. (ഇന്റര്‍നാഷണല്‍ ട്രേഡ്/ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ്/മാര്‍ക്കറ്റിംഗ്)യും ഇന്റര്‍നാഷണല്‍ ട്രേഡില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
മാനേജര്‍ സിസ്റ്റംസ് (1) യോഗ്യത: ബി.ഇ./ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി.) സിസ്റ്റം ഡെവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്/സിസ്റ്റംസ് മാനേജ്‌മെന്റില്‍ എം.ബി.എ. (അഭികാമ്യം) മാനേജ്‌മെന്റ് അസോസിയേറ്റ് (3) യോഗ്യത: ബി.എസ്.സി.(കമ്പ്യൂട്ടര്‍ സയന്‍സ്)/ബിസിഎയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് ടൂള്‍സ്, ബിസിനസ് അനാലിസിസ് തുടങ്ങിയവയില്‍ മുന്‍ പരിചയവും.
പേഴ്‌സണല്‍ എക്‌സ്‌ക്യൂട്ടീവ് ടു ചെയര്‍മാന്‍ (1) യോഗ്യത: എം.ബി.എ. (മാര്‍ക്കറ്റിംഗ്/എച്ച്.ആര്‍.)യും മിനിമം രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് ടൂള്‍സ്, ബിസിനസ് അനാലിസിസ് തുടങ്ങിയവയില്‍ മുന്‍ പരിചയവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.cmdkerala.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Share your comments