കശുവണ്ടി വികസന കോര്‍പ്പറേഷന്‍ കശുമാങ്ങയില്‍ നിന്നുള്ള സോഡ വിപണിയിൽ ഇറക്കി. കോർപറേഷൻ്റെ കൊല്ലത്തെ ഹെഡ് ഓഫിസിനു മുന്നിൽ ഉൾപ്പെടെയുള്ള ഔട്‌ലെറ്റുകളിലാണ് ഇവ ലഭിക്കുക.200 മില്ലി ലീറ്റർ കാഷ്യൂ സോഡയ്ക്ക് 10 രൂപയാണു വില.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ കശുമാങ്ങയില്‍ നിന്നുള്ള സോഡ വിപണിയിൽ ഇറക്കി. കോർപറേഷൻ്റെ കൊല്ലത്തെ ഹെഡ് ഓഫിസിനു മുന്നിൽ ഉൾപ്പെടെയുള്ള ഔട്‌ലെറ്റുകളിലാണ് ഇവ ലഭിക്കുക. 200 മില്ലി ലീറ്റർ കാഷ്യൂ സോഡയ്ക്ക് 10 രൂപയാണു വില. കൊട്ടിയത്തെ കോർപറേഷന്റെ ഫാക്ടറിയിലാണ് ഇതു നിർമിക്കുന്നത്..പാഴാക്കി കളയുന്ന കശുമാങ്ങയുടെ ഗുണം പുതിയ തലമുറയ്ക്ക് ഉൾപ്പെടെ പൊതുജനങ്ങൾക്കു ലഭ്യമാക്കുകയാണു ലക്ഷ്യമെന്നു സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു.
കശുമാങ്ങയിൽ നിന്നും സോഡ, വൈൻ, വിനാഗിരി, മിഠായി, ചോക്ലേറ്റ്, ഐസ്‌ക്രീം ജാം എന്നിവ നിർമിച്ചു വിപണിയിൽ .എത്തിക്കാനുള്ള തീരുമാനം നേരത്തേ എടുത്തിരുന്നു. ഈ പട്ടികയിലെ ആദ്യത്തെ ഇനമായാണു സോഡ വിപണിയിൽ ഇറക്കുന്നത് വറുത്തതും അല്ലാത്തതുമായ വിവിധ തരം കശുവണ്ടി പരിപ്പു കൂടാതെ കാഷ്യൂ വീറ്റ, കാഷ്യൂ. കാഷ്യൂ സൂപ്പ്, കാഷ്യൂ പൗഡർ തുടങ്ങി പതിനഞ്ചിലധികം മൂല്യവർധിത ഉൽപന്നങ്ങൾ ഇപ്പോൾ കോർപറേഷൻ വിപണിയിൽ എത്തിക്കുന്നുണ്ട്.
Share your comments