
കന്നുകാലി സെന്‍സസ് മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്ത് മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കന്നുകാലി സെന്‍സസ് നടക്കും. ലൈവ് സ്റ്റോക്ക് ഇന്‍സ്പക്ടര്‍ന്മാര്‍ക്കാണ് സെന്‍സസിന്റെ ചുമതല.
ഇതിനായി ജില്ലയില്‍ 155 എന്യൂമറേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്. എന്യൂമറേറ്റര്‍ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുക. പക്ഷിമൃഗാദികളുടെ വിവരങ്ങള്‍ക്കൊപ്പം മത്സുകൃഷിയുടേയും മത്സ്യ ബന്ധനത്തിന്റെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
എന്യൂമറേഷന്‍ പ്രവര്‍ത്തനത്തിനൊപ്പം മൃഗസംരക്ഷണത്തിന്റെ 'ഭൂമിക' ആപ്ലിക്കേഷനിലൂടെ വീടുകളുടെ അക്ഷാംശ രേഖാംശ വിവരങ്ങളും ജിയോടാഗ് ചെയ്യുന്നുണ്ട്. വീട്ടുനമ്പര്‍, ഗൃഹനാഥന്റെ പേര്, തൊഴില്‍, വരുമാനം, കൈവശഭൂമി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കും. പക്ഷിമൃഗാദികളെ വളര്‍ത്തുന്നവരുടെ വിവരം ആണ്‍, പെണ്‍, ഇനം, പ്രായം എന്നിവ തിരിച്ച് രേഖപ്പെടുത്തും.
Share your comments