പത്തനംതിട്ട : ജില്ലയില്‍ തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, നിരണം, കുറ്റൂര്‍, ഇരവിപേരൂര്‍, കുന്നന്താനം, കോട്ടാങ്ങല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹര്യത്തില്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. രോഗബാധ കാണപ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള മൃഗാശുപത്രിയില്‍ അറിയിക്കണം. കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങളിലേക്ക് പുതിയ കന്നുകാലികളെ കൊണ്ടുവരാതിരിക്കാനും മറ്റുള്ള സ്ഥലങ്ങളിലേക്ക് ഇവിടങ്ങളില്‍ നിന്നും കന്നുകാലികളെ കൊണ്ടുപോകാതിരിക്കാനും ശ്രദ്ധിക്കണം. അലക്കുകാരം, ബ്ലീച്ചിംഗ് പൗഡര്‍, പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി എന്നിവ ഉപയോഗിച്ച് തൊഴുത്തും പരിസരപ്രദേശങ്ങളും അണുനശീകരണം നടത്തുന്നത് രോഗവ്യാപനം തടയുമെന്നും അദ്ദേഹം അറിയിച്ചു.
കുളമ്പുരോഗത്തിനെതിരെ ജാഗ്രത പാലിക്കണം
പത്തനംതിട്ട : ജില്ലയില്‍ തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, നിരണം, കുറ്റൂര്‍, ഇരവിപേരൂര്‍, കുന്നന്താനം, കോട്ടാങ്ങല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹര്യത്തില്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
Share your comments