1. News

തക്കാളി വില ഉയരുന്നു

രാജ്യത്ത്‌ തക്കാളി വില ഉയരുന്നു.ഇന്ധനവില കൂടുന്നതും ,പ്രതികൂല കാലാവസ്ഥയും മൂലം പല നഗരങ്ങളിലെയും ലോക്ക്ഡൌൺ പച്ചക്കറി വിതരണത്തെ ബാധിച്ചതുമാണ് വില കുത്തനെ ഉയരാൻ കാരണം. മിക്ക പച്ചക്കറികളുടെയും വില കിലോഗ്രാമിന് 50 രൂപയ്ക്ക് മുകളിൽ അടുത്ത ഏതാനും ദിവസത്തേക്ക് കൂടി തുടരുമെന്ന് മൊത്തവ്യാപാരികൾ പറയുന്നു.

Asha Sadasiv
tomato
tomato

രാജ്യത്ത്‌ തക്കാളി വില ഉയരുന്നു.ഇന്ധനവില കൂടുന്നതും ,പ്രതികൂല കാലാവസ്ഥയും, പല നഗരങ്ങളിലെയും ലോക്ക്ഡൌൺ മൂലം പച്ചക്കറി വിതരണത്തെ ബാധിച്ചതുമാണ് വില കുത്തനെ ഉയരാൻ കാരണം. മിക്ക പച്ചക്കറികളുടെയും വില കിലോഗ്രാമിന് 50 രൂപയ്ക്ക് മുകളിൽ അടുത്ത ഏതാനും ദിവസത്തേക്ക് കൂടി തുടരുമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ഉള്ളി, തക്കാളി എന്നിവ പ്രധാനമായും ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതോടെ ഈ രണ്ട് പച്ചക്കറികളുടെയും വില ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹിയിലും തക്കാളിയുടെ വില ഉയരുകയാണ്‌ . റീട്ടെയിൽ വിപണിയിൽ നിരക്ക് ഇരട്ടിയാകും. തക്കാളിയുടെ വിലയിൽ 70 ശതമാനം വർദ്ധനവ് . ഹിമാചൽ പ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നും തക്കാളിയുടെ വരവ് കുറഞ്ഞതിനാൽ വില ഇതിനകം തന്നെ ഉയർന്നു. ഹിമാചൽ പ്രദേശിലെ മൺസൂൺ തക്കാളി ഉൽപാദനത്തെ തടസ്സപ്പെടുത്തിയിരുന്നുവെങ്കിലും കുറഞ്ഞ വില കാരണം ഹരിയാനയിലെ കർഷകർ തക്കാളി നശിപ്പിച്ചു കളഞ്ഞിരുന്നു. ഹരിയാനയിലും തക്കാളി ഉൽപാദന സീസൺ ഏതാണ്ട് അവസാനിച്ചിരിക്കുന്നു.. എന്നാൽ കർണാടകയിൽ നിന്ന് പുതിയ വിള പ്രതീക്ഷിക്കുന്നതായും മൊത്തവ്യാപാരികൾ പറയുന്നു.

ബെംഗളൂരുവിലെ ലോക്ക്ഡൌൺ തക്കാളി വിതരണത്തിൽ കൂടുതൽ കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഡൽഹിയിലെയും സമീപ സംസ്ഥാനങ്ങളിലെയും റീട്ടെയിൽ വിപണികളിൽ തക്കാളി വില നിലവിൽ കിലോഗ്രാമിന് 100 രൂപയിൽ കൂടുതലാണ്.

ഇരട്ടി വില

പച്ചക്കറികളുടെ ഡിമാൻഡ് വർദ്ധിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം രാജ്യത്തുടനീളമുള്ള പ്രധാന മാ‍ർക്കറ്റുകളിലെല്ലാം ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ മൊത്ത നിരക്ക് ഇരട്ടിയായിരുന്നു. തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവ മാത്രമല്ല മറ്റ് നിരവധി പച്ചക്കറികളുടെയും വില കഴിഞ്ഞ വർഷത്തേയ്ക്കാൾ 30-40 ശതമാനം വരെ വർദ്ധിച്ചു. ഉദാഹരണത്തിന് ഡൽഹിയിലെ ആസാദ്‌പൂർ മാണ്ഡിയിൽ, കഴിഞ്ഞ വർഷം ജൂലൈയിൽ വെണ്ടക്കയ്ക്ക് കിലോയ്ക്ക് 16 രൂപയായിരുന്നു വില. ഈ വർഷം ഇത് 24 രൂപയായി ഉയ‍ർന്നു.

Tomato prices are rising in the country.Due to rising fuel prices ,and  adverse weather conditions affects vegetable supply in many cities.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കര്‍ഷകഭാരതി, ഹരിതമുദ്ര അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി

English Summary: Tomato price soaring in India

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds