പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും സംസ്ഥാനമൊട്ടാകെ നാശനഷ്ടങ്ങള്‍ വിതച്ച സാഹചര്യത്തില്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി കര്‍ഷകദിനാചരണ ചടങ്ങുകള്‍ വെട്ടിച്ചുരുക്കി.ആഗസ്റ്റ് 12 മുതല്‍ 16 വരെ മലപ്പുറത്ത് നടത്താനിരുന്ന സംസ്ഥാന കര്‍ഷകദിനാഘോഷ പരിപാടികളും വെട്ടിച്ചുരുക്കിയിരിക്കുകയാണ്.കാർഷിക പ്രദർശനങ്ങളുടെ ഉദ്ഘാടനം ഉപേക്ഷിച്ചു . എന്നാൽ 12 മുതല്‍ 15 വരെയുള്ള പ്രദർശന പരിപാടികൾക്ക് മാറ്റമില്ല.എക്‌സിബിഷനില്‍ പങ്കെടുക്കുന്നതിനായി വിവിധ ഇടങ്ങളില്‍ നിന്നും ഏജന്‍സികള്‍ എത്തിയതിനാല്‍ പ്രദര്‍ശനം നടക്കും കലാപരിപാടികള്‍ മാറ്റിവച്ച് ആഗസ്റ്റ് 16-ന് കര്‍ഷക അവാര്‍ഡ്ദാനച്ചടങ്ങു മാത്രമാക്കി നടത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.
ഇതോടനുബന്ധിച്ചുള്ള ഘോഷയാത്ര, കര്‍ഷക റാലി എല്ലാം തന്നെ റദ്ദുചെയ്യും.ചിങ്ങം 1-ന് സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളിലും നടത്തുന്ന കര്‍ഷകദിനാചരണ പരിപാടിളും ഇതേ രീതിയില്‍ അവാര്‍ഡ് ദാനചടങ്ങ് മാത്രമാക്കി ചുരുക്കും. വെള്ളപ്പൊക്കം നിമിത്തം കര്‍ഷകദിനാചരണം നടത്താന്‍ കഴിയാത്ത പഞ്ചായത്തുകളില്‍ അവാര്‍ഡ്ദാനചടങ്ങ് തൊട്ടടുത്ത ദിവസങ്ങളിലേക്ക് മാറ്റിവച്ച് ലളിതമായ ചടങ്ങുകൾ മാത്രമാക്കും.സംസ്ഥാനതല കര്‍ഷകദിനാഘോഷത്തിൻ്റെ ഭാഗമായുള്ള അവാര്‍ഡ് ദാനചടങ്ങ് ആഗസ്റ്റ് 16-ന് മലപ്പുറത്ത് എടപ്പാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Share your comments