
ഖര മാലിന്യ സംസ്കരണത്തിനും ശുചീകരണത്തിനുമായുള്ള പദ്ധതികൾ നടപ്പാക്കാൻ കേരളത്തിലെ ഏഴു നഗരങ്ങളിൽ 339 കോടി രൂപ ഗ്രാൻഡ് ആയി അനുവദിക്കാൻ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തു. പ്രത്യേക ധനസഹായം അനുവദിക്കുന്ന പത്തുലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള രാജ്യത്തെ 52 നഗരങ്ങളുടെ കൂട്ടത്തിൽ പെടുന്നവയാണ് ഇവ.അന്തരീക്ഷ വായു മെച്ചപ്പെടുത്താനുള്ള പദ്ധതി പത്തുലക്ഷം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും നടപ്പാക്കുമെന്ന് മന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. കേരളത്തിലെ കണ്ണൂർ 46 കോടി, കോഴിക്കോട് 57 കോടി, മലപ്പുറം 47 കോടി, തൃശൂർ 52 കോടി, കൊച്ചി 59 കോടി, കൊല്ലം 31 കോടി,തിരുവനന്തപുരം 47 കോടി ഇങ്ങനെയാണ് ഗ്രാൻഡ് ലഭിക്കുക.
Share your comments