<
  1. News

എല്ലാ കര്‍ഷകര്‍ക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കി കേന്ദ്ര ബജറ്റ്

കേന്ദ്ര ബജറ്റില്‍ ഗ്രാമീണ, കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ .എല്ലാ കര്‍ഷകര്‍ക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കും.ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. .

Asha Sadasiv
കേന്ദ്ര ബജറ്റില്‍ ഗ്രാമീണ, കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ .എല്ലാ കര്‍ഷകര്‍ക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കും.ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. . പ്രധാന  ഭക്ഷ്യപദ്ധതികളിൽ ഭക്ഷ്യധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, പഴം-പച്ചക്കറികൾ എന്നിവയുടെ സ്വയംപര്യാപ്തക്കും കയറ്റുമതിക്കും പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം ഗ്രാമീണ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ സൃഷ്ടിക്കാനും പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും മുള, തേന്‍, ഖാദി മേഖലകളുടെ പുനരുജ്ജീവനത്തിനായി 100 ക്ലസ്റ്ററുകള്‍ സ്ഥാപിക്കും. ഇതുവഴി 50,000 കരകൗശല വിദഗ്ധര്‍ക്ക് പ്രയോജനം ലഭിക്കും.ഗ്രാമങ്ങളെ മാർക്കറ്റുകളുമായി ബന്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന വിപുലീകരിക്കും.കാര്‍ഷികോല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. .
മത്സ്യമേഖലയുടെ സമഗ്ര വികസനത്തിന് പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന എന്ന പദ്ധതി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ  നടപ്പാക്കും. ഫിഷറീസ് മേഖല ആധുനികവൽക്കരിക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യ വികസനം, ഉല്പാദനക്ഷമത വർധനവ്, ഗുണമേന്മാ നിയന്ത്രണം തുടങ്ങിയവയ്ക്ക് പദ്ധതികൾ നടപ്പാക്കും
 
കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നടത്തും.  കർഷകരുടെ ഉൽപന്നങ്ങൾ മൂല്യവർധനവ് നടത്തുന്നതിന് സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കും..സഹകരണ മേഖലയിലൂടെ ക്ഷീരവികസനം നടപ്പാക്കും. ബിസിനസ് സുഗമമാക്കുന്നതിനും ജീവിതം സുഗമമാക്കുന്നതിനുമുള്ള  നടപടികൾ കർഷകർക്കും ബാധകമാക്കും.കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിപണനം ചെയ്യാന്‍ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് സംഘങ്ങൾ (എ പി എം സി) വ്യാപകമാക്കും.കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കും...അടുത്ത 5 വർഷത്തിനുള്ളിൽ 10000 കാർഷക ഉൽപാദക കമ്പനികൾ രൂപികരിക്കും ...കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിന് സുഭാഷ് പലേക്കറുടെ ചെലവില്ലാ പ്രകൃതി കൃഷി മാതൃകയായി  സ്വീകരിക്കും. കേന്ദ്ര ജല ശക്തി മന്ത്രാലയത്തിന്റെ കീഴിൽ ഭൂഗർഭ ജലപരിപോഷണം, മഴവെള്ള കൊയ്ത്ത് തുടങ്ങിയ സുസ്ഥിര ജലസംരക്ഷണ പരിപാടികൾക്കായി ജൽ ജീവൻ മിഷൻ തുടങ്ങും...256 ജില്ലകളിലായി വരൾച്ചാ ഭീഷണി നേരിടുന്ന 1592 ബ്ലോക്കുകളിൽ ജൽ ശക്തി അഭിയാൻ തുടങ്ങും..വനിതാ സ്വയം സഹായ സംഘങ്ങൾക്കു നൽകുന്ന പലിശ ഇളവ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.സ്വയം സഹായ സംഘങ്ങളിലെ അംഗീകൃത അംഗങ്ങൾക്ക് ജൻ ധൻ ബാങ്ക് അക്കൗണ്ടുണ്ടെങ്കിൽ 5000 രൂപ ഓവർ ഡ്രാഫ്റ്റ് അനുവദിക്കും വനിതാ സ്വയം സഹായ സംഘത്തിലെ ഒരു അംഗത്തിന് മുദ്ര പദ്ധതി പ്രകാരം ഒരു ലക്ഷം  രൂപ വരെ വായ്പ അനുവദിക്കും...25 ലക്ഷം കോടി രൂപ കാർഷിക-ഗ്രാമീണ വികസന മേഖലയിലാണ് നിക്ഷേപിക്കുന്നത്.വികസന സാമ്പത്തിക സ്ഥാപനങ്ങളിലൂടെ ഈ തുക കണ്ടെത്താൻ എക്സ്പെർട്ട് കമ്മറ്റിയെ നിയോഗിക്കും.ധാൻമന്ത്രി കിസ്സാൻ പദ്ധതിയിലൂടെ നൽകുന്ന 6000 രൂപയിലും വർധനവില്ല. റബ്ബർ ബോർഡ്, സ്പൈസസ് ബോർഡ്, ടീ ബോർഡ് തുടങ്ങിയ കേന്ദ്ര ബോർഡുകളുടെ  വാർഷിക വിഹിതം  കുറഞ്ഞു.
 
English Summary: Central budget promises electricity and cooking gas connection for all farmers

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds