<
  1. News

തായണ്ണന്‍കുടി ആദിവാസി കര്‍ഷകര്‍ക്ക് കേന്ദ്ര കാര്‍ഷിക വകുപ്പിന്‍റെ അംഗീകാരം

ഇടുക്കി ചിന്നാര്‍ തായണ്ണന്‍കുടി ആദിവാസി കര്‍ഷകര്‍ക്ക് കേന്ദ്ര കാര്‍ഷിക വകുപ്പിന്റെ അംഗീകാരം. അന്യംനിന്നുപോയ പരമ്പരാഗത കാര്‍ഷിക വിളകളെ തിരികെയെത്തിച്ചതിനാണ് അംഗീകരം .ആദിവാസി ഊരുകളില്‍ നിന്നും പടിയിറങ്ങിയ ഇരുപത്തിയെട്ടോളം വിത്തിനങ്ങള്‍ വീണ്ടും തിരികെയെത്തിച്ചത്.

Asha Sadasiv
thayyannankudi

ഇടുക്കി ചിന്നാര്‍ തായണ്ണന്‍കുടി ആദിവാസി കര്‍ഷകര്‍ക്ക് കേന്ദ്ര കാര്‍ഷിക വകുപ്പിന്റെ അംഗീകാരം. അന്യംനിന്നുപോയ പരമ്പരാഗത കാര്‍ഷിക വിളകളെ തിരികെയെത്തിച്ചതിനാണ് അംഗീകരം .ആദിവാസി ഊരുകളില്‍ നിന്നും പടിയിറങ്ങിയ ഇരുപത്തിയെട്ടോളം വിത്തിനങ്ങള്‍ വീണ്ടും തിരികെയെത്തിച്ചത്. . ഡല്‍ഹിയില്‍വെച്ചു നടന്ന ചടങ്ങില്‍ കേന്ദ്ര ക്യഷി മന്ത്രിയില്‍നിന്നും തായണ്ണന്‍കുടിനിവാസികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ആദിവാസി വിഭാഗങ്ങളുടെ പരമ്പരാഗത ധാന്യവിളകള്‍ പലവിധ കാരണങ്ങള്‍ കൊണ്ട് പടിയിറങ്ങിയത് ആരോഗ്യ സംരക്ഷണത്തിന് പ്രതികൂലമായി ബാധിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വനം വന്യൂജിവി വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ പുനരുജ്ജീവനം പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

ആദിവാസി കര്‍ഷകര്‍ അന്യം നിന്ന് പോയ വിത്തുകള്‍ വിവിധ മേഖലകളില്‍ നിന്നും ശേഖരിച്ച് വീണ്ടും കൃഷിയിറക്കുകയായിരുന്നു. മുമ്പുണ്ടായിരുന്ന ഇരുപത്തിയെട്ടിനം ധാന്യവിളകളാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ തായണ്ണന്‍കുടി നിവാസികള്‍ തിരിച്ച് പിടിച്ചത്. കേന്ദ്ര ക്യഷി മന്ത്രി നരേന്ദ്രസിംങ് തോമറില്‍ നിന്ന് പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം തായണ്ണന്‍കുടിക്കാര്‍ ഏറ്റുവാങ്ങി. ചടങ്ങിനോടനുബന്ധിച്ച് തായണ്ണന്‍ കുടിയിലെ കര്‍ഷകര്‍ കൃഷിചെയ്ത് വിളവെടുത്ത വിവിധയിനം റാഗി, തിന, ബീന്‍സ്, ചീര തുടങ്ങിയവയുടെ പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പുരസ്ക്കാര ജേതാക്കളായ തായണ്ണന്‍കുടിനിവാസിക്കള്‍ക്ക് നെടുമ്പാശേരി എയര്‍പ്പോര്‍ട്ടില്‍ സ്വീകരണം നല്‍കി. വിവിധയിനം വിത്തുകളെ സംരക്ഷിക്കാന്‍ കൂടുതല്‍ ഊരുകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം

English Summary: Central government appaluse for Adivasi farmers

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds