-
-
News
കരിമ്പു കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 8000 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു
കേന്ദ്രസര്‍ക്കാര്‍ കരിമ്പു കര്‍ഷകര്‍ക്ക് 8000 കോടിയുടെ ധന സഹായം പ്രഖ്യാപിച്ചു. 22000 കോടിയോളം രൂപ കുടിശ്ശിക വരുത്തിയ പഞ്ചസാര മില്ലുകള്‍ക്ക് ഈ ധനസഹായം താങ്ങാകുമെന്നാണ് കരുതുന്നത്.
കേന്ദ്രസര്‍ക്കാര്‍ കരിമ്പു കര്‍ഷകര്‍ക്ക് 8000 കോടിയുടെ ധന സഹായം പ്രഖ്യാപിച്ചു. 22000 കോടിയോളം രൂപ കുടിശ്ശിക വരുത്തിയ പഞ്ചസാര മില്ലുകള്‍ക്ക് ഈ ധനസഹായം താങ്ങാകുമെന്നാണ് കരുതുന്നത്. 2017-18 സാമ്പത്തിക വര്‍ഷം 316 ടണ്‍ വരുന്ന റെക്കോര്‍ഡ് നേട്ടമാണ് പഞ്ചസാര ഉത്പാദനത്തില്‍ ഇന്ത്യ കൈവരിച്ചത്. എന്നാല്‍ മില്ലുകളുടെ സാമ്പത്തിക പ്രതിസന്ധി കാരണം ഇതിൻ്റെ ഗുണം കരിമ്പുകര്‍ഷകര്‍ക്ക് ലഭിച്ചില്ല. കരിമ്പിന് കിലോക്ക് 29 രൂപ താങ്ങുവില നിശ്ചയിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നതിന് മില്ലുകള്‍ക്ക് 1500 കോടി രൂപയുടെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
English Summary: central government gives 8000 crore aid
Share your comments