സംസ്കരിച്ച പാംഓയിലിന്റെ ഇറക്കുമതി ചുങ്കം 50 ശതമാനത്തിൽനിന്നു 45% ആയി കുറച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ക്രൂഡ് പാം ഓയിലിന്റെ ചുങ്കം 40 ശതമാനത്തിൽനിന്ന് 37.5% ആയും കുറച്ചിട്ടുണ്ട്. ആസിയാൻ കരാർ പ്രകാരവും ഇന്ത്യ–മലേഷ്യ സാമ്പത്തിക സഹകരണ കരാർ പ്രകാരവുമാണു ചുങ്കം കുറച്ചത്. ഇതനുസരിച്ച് ഇനി ഇന്ത്യൻ പാം ഓയിലിന് ഇറക്കുമതി ചെയ്ത പാം ഓയിലുമായുള്ള നികുതി വ്യത്യാസം 7.5% മാത്രമാവും. നേരത്തേ 10% വ്യത്യാസമുണ്ടായിരുന്നു. വില കുറവുള്ള വിദേശ പാം ഓയിൽ ഇന്ത്യൻ വിപണി പിടിക്കുമെന്ന് അതിനാൽ ആശങ്കയുണ്ട്.
എന്നാൽ വെളിച്ചെണ്ണയ്ക്കു കാര്യമായ മുൻതൂക്കമുള്ള കേരളത്തിൽ പാംഓയിലിന്റെ ഇറക്കുമതി ചുങ്കം കുറച്ചത് സാരമായി ബാധിക്കില്ലെന്നു വിദഗ്ധർ പറയുന്നു.വെളിച്ചെണ്ണയുടെ വില കുറഞ്ഞു നിൽക്കുന്നതും മികച്ച നിലവാരമുള്ള ബ്രാൻഡഡ് വെളിച്ചെണ്ണയ്ക്കുപോലും നിലവിൽ ലീറ്ററിന് 200 രൂപയ്ക്കടുത്തു മാത്രമാണു വില. കേരളത്തിൽ ജനത്തിനു മറ്റ് എണ്ണകളേക്കാൾ വെളിച്ചെണ്ണയാണ് ആളുകൾ കൂടുതലായി ഉപയോഗിക്കുന്നത്.ഇപ്പോൾ വ്യാവസായിക ആവശ്യത്തിനും ചില ഹോട്ടലുകളിലും മാത്രമാണിവിടെ പാംഓയിൽ ഉപയോഗിക്കപ്പെടുന്നത്.
Share your comments