1. News

കള്ളനാണയങ്ങളോട് ഗുഡ്‌ബൈ - ഇനി സി.എഫ്.സി.സി. - കാര്‍ഷിക വിശ്വാസത്തിൻറെ പുതിയ വാതായനം

കേരളത്തിന്റെ കാര്‍ഷിക സ്വയംപര്യാപ്തതയ്ക്ക് തടസ്സം ആ മേഖലയിലെ ഉറവിട തലത്തിലുള്ള കള്ള നാണയങ്ങളാണ്. രോഗബാധിതവും ഗുണനിലവാരവും തദ്ദേശീയമല്ലാത്തതും, വിലകുറഞ്ഞതുമായ ഇനങ്ങളുടെ വിതരണവും വിപണനവും നടത്തുകവഴി സുസ്ഥിരമായ കര്‍ഷക ലാഭം നേടിയെടുക്കാന്‍ കഴിയാതെ പോകുന്നു.

Arun T

കേരളത്തിന്റെ കാര്‍ഷിക സ്വയംപര്യാപ്തതയ്ക്ക് തടസ്സം ആ മേഖലയിലെ ഉറവിട തലത്തിലുള്ള കള്ള നാണയങ്ങളാണ്. രോഗബാധിതവും ഗുണനിലവാരവും തദ്ദേശീയമല്ലാത്തതും, വിലകുറഞ്ഞതുമായ ഇനങ്ങളുടെ വിതരണവും വിപണനവും നടത്തുകവഴി സുസ്ഥിരമായ കര്‍ഷക ലാഭം നേടിയെടുക്കാന്‍ കഴിയാതെ പോകുന്നു.

ഈ ദുരവസ്ഥക്ക് ശാശ്വത പരിഹാരമാണ് തദ്ദേശീയമായ ഇനങ്ങളുടെ പ്രോത്സാഹനത്തിനും അതിനുശേഷമുള്ള ആരോഗ്യ പരിചരണത്തിനും കാര്‍ഷിക പിന്‍താങ്ങലും ലക്ഷ്യം വെച്ചുകൊണ്ട് ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ മുന്‍ ജലസേചന വകുപ്പ് മന്ത്രിയും സര്‍വ്വോപരി മികച്ച കര്‍ഷകനുമായ ശ്രീമാന്‍ പി.ജെ. ജോസഫ് സി.എഫ്.സി.സി. യെ രാജ്യത്തിനായി സമര്‍പ്പിച്ചത്.

കാര്‍ഷിക മേഖലയിലെ സമഗ്രവും സുസ്ഥിരവുമാര്‍ന്ന വളര്‍ച്ചക്ക് തദ്ദേശീയവും തനതു ജനുസില്‍പ്പെട്ടവയുമായ മൃഗപരിപാലനവും കൃഷി രീതികളുമാണ് അനിവാര്യമെന്ന് സന്ദേശമാണ് സി.എഫ്.സി.സി. മുന്നോട്ടു വെക്കുന്നത്.

കുടുംബശ്രീ, ജനശ്രീ, സ്വയം സഹായ സംഘങ്ങള്‍, വിവിധ സംഘടനകള്‍ തുടങ്ങിയവയുടെയെല്ലാം വിശ്വാസ കേന്ദ്രമായി മാറാന്‍ സി.എഫ്.സി.സി. ക്ക് ഈ കുറച്ചു നാളുകള്‍കൊണ്ട് കഴിഞ്ഞിരിക്കുന്നു.

വിവിധ സ്ഥലങ്ങളിലായി വിഭാവന ചെയ്തിരിക്കുന്നു കോ ഫാമിങ്ങ് സെന്ററുകളിലൂടെയാണ് സി.എഫ്.സി.സി. യുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കോ ഫാമിങ്ങ് എന്ന ആശംയം കേരളത്തില്‍ നടപ്പിലാക്കുന്ന ആദ്യ കാര്‍ഷിക സംരംഭം ആണ് സി.എഫ്.സി.സി.

  • സ്ഥല ദൗര്‍ലഭ്യം നേരിടുന്ന ഈ കാലഘട്ടത്തില്‍ വിശ്വസ്തമായ ഉറവിട ശ്രോതസ്സായി മാറാന്‍ സി.എഫ്.സി.സി. അവലംബിച്ച മാര്‍ഗ്ഗമാണ് കോഫാര്‍മിങ്ങ് സെന്ററുകള്‍. ഇതിലൂടെ നിരവധി കര്‍ഷകരുടെ കുടുംബങ്ങളുടെയും സാമ്പത്തിക സുസ്ഥിരതയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സി.എഫ്.സി.സി.ക്ക് കഴിഞ്ഞു.

കേരളത്തിന്റെ ഔദ്യോഗിക ഇനമായ തലശ്ശേരി നാടന്‍ കോഴികള്‍, മുട്ടക്കോഴികള്‍ ആയ ഗ്രാമശ്രീ, ഗ്രാമപ്രിയ, ഔഷധ ഗുണം ഉള്ള കടക്കനാഥ് (കരിംകോഴി), പച്ചക്കറി തൈകള്‍, വിത്തുകള്‍, മൃഗപരിപാലന മേഖലയിലെ വിവിധ ഇനങ്ങള്‍ തുടങ്ങിയവയെല്ലാം കോര്‍ത്തിണക്കാനുള്ള വലിയ പരിശ്രമത്തിലാണ് സി.എഫ്.സി.സി.

ഈ കൊറോണ കാലഘട്ടത്തില്‍ അതാതു വീടുകളിലും പ്രോജക്ട് സ്ഥലങ്ങളിലും എത്തിച്ചുകൊടുത്തുകൊണ്ടാണ് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി സി.എഫ്.സി.സി. പ്രവര്‍ത്തിച്ചത്. കര്‍ഷകര്‍ക്ക് ആവശ്യമായവയെ നിങ്ങളുടെ കര്‍ഷക ഇടങ്ങളിലേക്ക് സി.എഫ്.സി.സി. അവരുടെ കോഫാമിങ്ങ് സെന്ററിലൂടെ എത്തിച്ചു തരുന്നു.

കൂടുതല്‍ വിവരങ്ങള്‍ 9495722026, 9495182026
www.cfcc.in

English Summary: cfcc - a trust in agri field kjaroct0620

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds