പകലന്തിയോളം മീന്‍പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കു ദുരിതം വിതച്ചുകൊണ്ട് തക്കാളി ഞണ്ട്. വലയില്‍ കുരുങ്ങുന്ന ഞണ്ടുകള്‍ വലകള്‍ കടിച്ചുകീറി നശിപ്പിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലാകുന്നു.
എസ്മിത് നീന്തല്‍ ഞണ്ട് (Charybdis Smithii crab) എന്നാണ് ശാസ്ത്രനാമം. കാലുകള്‍ക്കു മാത്രം ബലമുള്ള ഇവയുടെ ശരീരഭാഗം തക്കാളിയുടെതുപോലെ ആയതിനാലാണിത് തക്കാളി ഞണ്ടെന്ന് പൊതുവെ വിളിക്കുന്നത്. ഇത് ഭക്ഷ്യയോഗ്യമല്ല.
വലിയ ബോട്ടുകള്‍ ആഴക്കടലില്‍ അരിച്ചുപെറുക്കിയുള്ള മത്സ്യ ബന്ധനം നടത്തിയതോടെ തക്കാളി ഞണ്ടുകള്‍ കൂട്ടത്തോടെ അറബിക്കടലിന്റെ തീരക്കടലിലെത്തിയതാകാമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഞണ്ടുകളുടെ ആക്രമണം മൂലം വലകളുടെ കണ്ണികള്‍ മുറിയുന്നതിനാല്‍ ദിവസങ്ങളോളം ജോലി നഷ്ടപ്പെടുകയാണ്.
തക്കാളി ഞണ്ടുകളുടെ ആക്രമണം; ആശങ്കയോടെ മത്സ്യത്തൊഴിലാളികള്‍
പകലന്തിയോളം മീന്‍പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കു ദുരിതം വിതച്ചുകൊണ്ട് തക്കാളി ഞണ്ട്. വലയില്‍ കുരുങ്ങുന്ന ഞണ്ടുകള്‍ വലകള്‍ കടിച്ചുകീറി നശിപ്പിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലാകുന്നു.
Share your comments