കാര്‍ഷിക മേഖലയിലെ സന്നദ്ധ സംഘടനയായ കാര്‍ഡ് സി.എഫ്. ഡി.സി പ്രൊജക്ടിന്റെ നേതൃത്വത്തില്‍ നടവയല്‍ കോഓപ്പറേറ്റീവ് കോളേജില്‍ ജനുവരി 29 ന് ചേന ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
വയനാട്ടിലെ പ്രധാന കാര്‍ഷിക വിളയായ ചേന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ചേനയുടെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണത്തിന് ആദിവാസികള്‍ക്ക് പരിപാടിയില്‍ വച്ച് പരിശീലനം നല്‍കും. വയനാട് ജില്ലാകര്‍ഷക ക്ഷേമ വകുപ്പിന്റെയും ആത്മയുടെയും സഹകരണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചേന കൃഷി വ്യാപന പരിപാടിയുടെ ഭാഗമായി 'ഒരു വീട്ടില്‍ ഒരു കുഴി ചേന ' ക്യാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചേന വിത്തും വളവും നല്‍കും. 'ചേന കൃഷിയിലൂടെ ആരോഗ്യവും സമ്പാദ്യവും' എന്ന വിഷയത്തില്‍ കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് വി ജെ റെജി ക്ലാസിന് നേതൃത്വം നല്‍കും. ചേനയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണ പരിശീലനവും ഭക്ഷ്യമേളയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
Share your comments