1. News

കോഴിയിറച്ചി വില താഴോട്ട്; കോഴിക്കർഷകർ കയ്യാലപ്പുറത്ത്

തീറ്റയ്ക്കും കോഴിക്കുഞ്ഞിനും വില കുത്തനെ ഉയരുമ്പോൾ ഉൽപാദന ചെലവ് പോലും തിരികെ കിട്ടാതെ കർഷകർ നട്ടം തിരിയുകയാണ്

Darsana J
കോഴിയിറച്ചി വില താഴോട്ട്; കോഴിക്കർഷകർ കയ്യാലപ്പുറത്ത്
കോഴിയിറച്ചി വില താഴോട്ട്; കോഴിക്കർഷകർ കയ്യാലപ്പുറത്ത്

1. കോഴിയിറച്ചിയ്ക്ക് തറവില വേണമെന്നാവശ്യപ്പെട്ട് പൗൾട്രി കർഷകരും വ്യാപാരികളും. തീറ്റയ്ക്കും കോഴിക്കുഞ്ഞിനും വില കുത്തനെ ഉയരുമ്പോൾ ഉൽപാദന ചെലവ് പോലും തിരികെ കിട്ടാതെ കർഷകർ നട്ടം തിരിയുകയാണ്. 1 കിലോ കോഴിത്തീറ്റയ്ക്ക് 44 രൂപയാണ് വില. കോഴക്കുഞ്ഞുങ്ങൾക്ക് 50 രൂപ വരെയും ഈടാക്കുന്നുണ്ട്. കോഴിയിറച്ചി വിലയും കയ്യാലപ്പുറത്ത് തന്നെ. 126 രൂപ വരെയാണ് നിരക്ക്. സീസൺ അല്ലാത്തതിനാൽ ഡിമാൻഡും കുറവാണ്. കേരളവുമായി താരതമ്യം ചെയ്യുമ്പോൾ കർണാടക, തെലങ്കാന, ബീഹാർ, അസം തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ കോഴിയിറച്ചിയ്ക്ക് വില കൂടുതലാണ്. കോഴിക്കുഞ്ഞുങ്ങൾക്ക് 84 രൂപയാണ് വില. ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കണമെന്നും, ഇറച്ചിക്കോഴിയ്ക്ക് തറവില പ്രഖ്യാപിക്കണമെന്നുമാണ് കോഴിക്കർഷകരും വ്യാപാരികളും സർക്കാരിനോട് ആവശ്യപ്പെടുന്നത്.

2. ടൂറിസം വകുപ്പ് നിക്ഷേപകരെ ക്ഷണിക്കുന്നു. താൽപര്യമുള്ള വ്യക്തികള്‍/ഏജന്‍സികള്‍ എന്നിവർക്ക് നവംബര്‍ 16, 17 തീയതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിക്കുന്ന വിനോദ സഞ്ചാര വകുപ്പ് ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കാം. താല്‍പര്യമുളളവർ ടൂറിസം വകുപ്പിന്റെ ജില്ലാ ഓഫീസുമായോ ഡി റ്റി പി സി ഓഫിസുമായോ ബന്ധപ്പെടണം. കൊല്ലം ജില്ലയിലെ ടൂറിസം മേഖലയിലേക്കുള്ള പ്രൊപ്പോസലുകള്‍ ജില്ലാ ഓഫീസില്‍ സ്വീകരിച്ച് ടൂറിസം വകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചുക്കൊടുക്കും. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും http://www.keralatourism.org/tim2023/register,ഫോണ്‍: 04742761555. 04742750170, 9496103561. 

കൂടുതൽ വാർത്തകൾ: PM Kisan 15th Installment : പതിനഞ്ചാം ഗഡു അടുത്ത മാസം ലഭിച്ചേക്കും! എപ്പോൾ? ആർക്കൊക്കെ? അറിയാം

3. മുട്ടക്കോഴി വളര്‍ത്തലില്‍ നവംബര്‍ മൂന്നിന് പരിശീലനം സംഘടിപ്പിക്കുന്നു. മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ പരിശീലനം നടക്കും. താത്പര്യമുള്ളവര്‍ 0491-2815454, 9188522713 നമ്പറുകളിൽ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം.

4. കര്‍ഷകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പുത്തൻ ആശയം അവതരിപ്പിച്ച് ചിറക്കര കൃഷിഭവൻ. ‘അര്‍പ്പിത’ കൃഷിക്കൂട്ടം എന്ന പേരിലുള്ള പദ്ധതി വഴി കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൃത്യതയോടെ ഇനിമുതൽ ലഭ്യമാക്കും. മികച്ച വിത്തുകള്‍, പച്ചക്കറി-തെങ്ങിന്‍ തൈകള്‍, ഫലവൃക്ഷത്തൈകള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള നടീല്‍ വസ്തുക്കള്‍, മട്ടുപ്പാവ് കൃഷിയിലേക്ക് പോട്ടിങ് മിശ്രിതവും തൈകളും നിറച്ച ബാഗുകള്‍, പച്ചക്കറിപ്പന്തല്‍, കെണികള്‍ സ്ഥാപിക്കല്‍ തുടങ്ങി കൃഷിക്ക് ആവശ്യമായ എല്ലാ സേവനങ്ങളും പദ്ധതിയിലൂടെ സാധ്യമാക്കുകയാണ് ലക്ഷ്യം. തൊഴിലാളിക്ഷാമം പരിഹരിക്കാനും, സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധ കാര്‍ഷിക വികസന ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കര്‍ഷകക്കൂട്ടായ്മയിലൂടെ സാധിക്കുമെന്നും കൃഷി ഓഫീസര്‍ അഞ്ജു വിജയന്‍ വ്യക്തമാക്കി.

English Summary: chicken prices are falling down in kerala due to less demand

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds