ആലപ്പുഴ: കലാമത്സരങ്ങൾ അടക്കം കുട്ടികളുടെ വികാസത്തിനുള്ള പരിപാടികളിൽ സാധാരണക്കാരുടെ മക്കൾക്ക് പങ്കെടുക്കാൻ അവസരം സൃഷ്ടിക്കണമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരൻ പറഞ്ഞു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ അമ്പലപ്പുഴ താലൂക്കുതല കലാമത്സരങ്ങൾ ജവഹർ ബാലഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ കായികമേളയിൽ ഹാമർ ത്രോയിൽ സ്വർണം നേടിയ ജിത്തു ബിജി വിശിഷ്ടാതിഥിയായി. ജിത്തുവിന് മന്ത്രി ഉപഹാരം സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. കെ.റ്റി. മാത്യു, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറ്റി അഡ്വ. ജലജ ചന്ദ്രൻ, നഗരസഭാംഗങ്ങളായ അഡ്വ. ജി. മനോജ് കുമാർ, ഡി. ലക്ഷ്മണൻ, എ.എസ്. കവിത, എ.ഇ.ഒ.മാരായ സി.ഡി. ആസാദ്, പി. ദീപറോഡ്, ബാലഭവൻ ഡയറക്ടർ എസ്. വാഹിദ്, തഹസിൽദാർ ആശ സി. എബ്രഹാം, സംഘാടകസമിതി ചെയർമാൻ എൻ. പവിത്രൻ, ജില്ലാ ശിശുക്ഷേമ സമിതിയംഗം എൻ.എൻ. പുരം ശിവകുമാർ എന്നിവർ പ്രസംഗിച്ചു.
Share your comments