രാജ്യത്തെ രാസ ഉത്പാദന യൂണിറ്റുകള്‍ അടച്ചുപൂട്ടാനുള്ള ചൈനയുടെ തീരുമാനം ഇന്ത്യയ്ക്ക് ഗുണകരമാകും. നിരവധി ഉത്പാദനയൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതോടെ ഇന്ത്യയില്‍ നിന്ന് ചൈനയുള്‍പ്പടെ മറ്റു രാജ്യങ്ങളിലേക്കുള്ള രാസവസ്തുക്കളുടെ കയറ്റുമതി വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കെമിക്കല്‍ കയറ്റുമതി 31.94 ശതമാനം വര്‍ധിച്ച് 15.91 ബില്ല്യണ്‍ ഡോളറിലെത്തിയിരുന്നു.
വായു മലിനീകരണം മൂലമുണ്ടാകുന്ന പാരിസ്ഥിതികപ്രശ്‌നം രൂക്ഷമായപ്പോഴാണ് രാസ നിര്‍മ്മാണയൂണിറ്റുകള്‍ നിര്‍ത്തലാക്കാന്‍ ചൈന തീരുമാനിച്ചത്. ഇത് ഇന്ത്യന്‍ രാസവസ്തു വ്യവസായത്തിന് പുതുജീവന്‍ നല്കുമെന്ന് കെമക്‌സില്‍ (Chemexcil- Basic Chemicals, Cosmetics & Dyes Export Promotion Council) ചെയര്‍മാന്‍ സതീഷ് വാഗ് പറഞ്ഞു. എന്നാല്‍ കയറ്റുമതിയിലെ വര്‍ദ്ധനവ് ആഭ്യന്തര ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടാക്കും.കയറ്റുമതി വര്‍ദ്ധനവ് അളവിലും മൂല്യത്തിലും ആയിരിക്കും അടുത്ത 2-3 വര്‍ഷത്തേക്ക് ഈ പ്രവണത തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈയൊരു കാലഘട്ടം ഇന്ത്യയെ സംബന്ധിച്ചടുത്തോളം പ്രധാനമാണെന്നും ലോകമെമ്പാടുമുള്ള എല്ലാ ഉപഭോക്താക്കളിലേക്കും എത്തിച്ചേരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, വാങ്ങുന്നവരില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ കഴിയുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനീസ് നിര്‍മ്മാതാക്കള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
2016-17 ല്‍ കയറ്റുമതി 3.22 ശതമാനം ഉയര്‍ന്ന് 12.06 ബില്ല്യണ്‍ ഡോളറില്‍ എത്തിയതായി കെമക്‌സില്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ജി. ഭാരതി പറഞ്ഞു. ഡൈ, ഓര്‍ഗാനിക് വസ്തുക്കള്‍, അഗ്രോകെമിക്കലുകള്‍ തുടങ്ങിയവയാണ് കെമക്‌സില്‍ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
2017-18 കാലഘട്ടത്തില്‍ 10.66 ബില്ല്യണ്‍ ഡോളറാണ് (2016-17 ല്‍ 7.71 ബില്ല്യണ്‍ ഡോളര്‍) ഓര്‍ഗാനിക്, അഗ്രോകെമിക്കലുകള്‍ തുടങ്ങിയവയുടെ കയറ്റുമതിയില്‍ കെമക്‌സ് നേടിയത്. 2017-18 ല്‍ 38.29 ശതമാനമാണ് കയറ്റുമതി വളര്‍ച്ച. മുന്‍ വര്‍ഷം ഇത് 3.48 ശതമാനമായിരുന്നു. രാജ്യത്ത് അടിസ്ഥാന രാസവസ്തുക്കളുടെ വലിയ കുറവ് ഉണ്ടാകുന്നതായി ആന്ധ്രാപ്രദേശ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ (എഫ് ടി പി സി സി ഐ) അടുത്തിടെ നടന്ന ഒരു സെമിനാറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തില്‍, യൂണിറ്റുകളുടെ പാരിസ്ഥിതിക ക്ലിയറന്‍സുമായി ബന്ധപ്പെട്ട പ്രക്രിയകളെക്കുറിച്ച് കേന്ദ്രം വീണ്ടും പരിശോധിക്കണമെന്ന് കെമക്‌സ് ആവശ്യപ്പെട്ടിരുന്നു.
Share your comments