ഏതു കാര്യത്തിനും റോബോട്ടുകളെ ആശ്രയിക്കുന്ന കാലം വിദൂരമല്ലെന്ന് ലോകം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.എല്ലാമേഖലയിലും റോബോർട്ടുകളുടെ സേവനം നടപ്പിലാക്കി സാങ്കേതിക മികവില്‍ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചൈന. മനുഷ്യനെ വെല്ലുന്ന ജിയയെന്ന അതിസുന്ദരിയായ റോബോട്ടിനെ ചൈന പുറത്തിറക്കിയിരുന്നു. മനുഷ്യനെപ്പോലെ പെരുമാറാന്‍ സാധിക്കുന്ന റോബോട്ടെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.മാധ്യമ പ്രവർത്തകനായ റോബോട്ടിനെയും ചൈന നിർമ്മിച്ചിരുന്നു.
ഇപ്പോൾ കൃഷിക്കും റോബോട്ടുകളുടെ ഉപയോഗിക്കാൻ ഒരുങ്ങുകയാണ് ചൈന.കാർഷികമേഖലയിൽ റോബോട്ടുകളെ ഉപയോഗിക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കുകയാണ് ഈ രാജ്യം. അടുത്ത ഏഴു വർഷത്തിനുള്ളിൽ കർഷകർക്ക് പകരം റോബോട്ടുകളെ നിയോഗിക്കുന്ന നൂതന പദ്ധതിയാണ് ചൈനയിലാരംഭിച്ചിട്ടുള്ളത്.ജിയാൻഗ്സു പ്രവിശ്യയിൽ ആരംഭിക്കുന്ന ഈ പദ്ധതിയിൽ ട്രാക്ടറുകൾ പ്രവർത്തിപ്പിക്കാനും ,കീടനാശിനി തളിക്കുവാനും,തൈകൾ പറിച്ചു നേടുന്നതിനും റോബോട്ടുകളെ ഉപയോഗിക്കും.ഇത് ദശലക്ഷക്കണക്കിന് വരുന്ന കർഷകരുടെ ജോലിയെ ബാധിക്കും .
ചൈനയിൽ ഈ സാങ്കേതികവിദ്യ ഇതുവരെ വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടില്ല.പദ്ധതി പ്രകാരം ചൈനയിൽ കൃഷിക്കാരില്ലാത്ത, മലിനീകരിക്കപ്പെട്ട ഫാമുകൾ ആധുനികവത്കരിക്കും. കൃഷിയിടങ്ങൾ യന്ത്രവത്ക്കരിക്കുന്നതു കൊണ്ട് കൂടുതൽ വിളവ് ലഭിക്കുകയും ,ഉല്പാദന ചെലവ് കുറയുകയും ചെയ്യുന്നു.മാത്രമല്ല കൃഷിയിടങ്ങളിൽ .യന്ത്രങ്ങൾക്ക് കൃത്യമായി ഏതൊക്കെ സ്ഥലങ്ങളിൽ കീടനാശിനി പ്രയോഗിക്കണമെന്നുള്ളത് കൂടുതൽ അറിയുവാൻ സാധിക്കുമെന്നുള്ളത് കൊണ്ട് കീടനാശിനികൾ ഉപയോഗിക്കുന്നത് കുറയുകയും ചെയ്യും.ഇത് ഉൽപാദന നഷ്ടം കുറയ്ക്കുകയും ചെയ്യുന്നു.
Share your comments