
ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ക്ഷീരഗ്രാമപദ്ധതിക്ക് ഒക്‌ടോബര്‍ 4 ന് തുടക്കമാകും. ഒരുകോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതി വൈകിട്ട് മൂന്ന് മണിക്ക് ശാര്‍ക്കര മൈതാനിയില്‍ മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷനാകുന്ന ചടങ്ങില്‍ പശു, കിടാരി തുടങ്ങിയവയുടെ വിതരോണാദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. 
 യോഗത്തില്‍ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ക്ഷീരവികസന ഡയക്ടര്‍ എബ്രഹാം റ്റി. ജോസഫ് തുടങ്ങിയവര്‍ സംബന്ധിക്കും.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments