പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന, 80 ശതമാനത്തോളം നഗരവാസികളുള്ള ഗ്രാമപഞ്ചായത്താണ് എറണാകുളം ജില്ലയിലെ ചൂര്‍ണ്ണിക്കര. കൊച്ചി മെട്രോ കടന്നുപോകുന്ന ഏക പഞ്ചായത്ത് എന്ന നേട്ടവും ചൂര്‍ണ്ണിക്കരയ്ക്ക് സ്വന്തം. ഒട്ടേറെ കൃഷിയിടങ്ങള്‍ ഉണ്ടായിരുന്ന പഞ്ചായത്തായിരുന്ന ചൂര്‍ണ്ണിക്കരയിൽ, കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി നഷ്ടപ്പെട്ട കാര്‍ഷിക പാരമ്പര്യം നിലനിര്‍ത്തണമെന്നുമാണ് ചൂര്‍ണ്ണിക്കര പഞ്ചായത്ത് അധികൃതർ ലക്ഷ്യം വക്കുന്നത്. ചൂർണിക്കരയിലെ വികസന സ്വപ്നങ്ങളും കാർഷിക പദ്ധതികളും പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് വിശദീകരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ നെല്‍കൃഷി- എ ടു ഇസഡ് (Paddy cultivation in Kerala -A to Z ) Part-1
ചൂര്‍ണ്ണിക്കര വില്ലേജ് ഓഫീസിന് കെട്ടിടം ഉണ്ടായിരുന്നില്ല. ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷം ആദ്യം ചെയ്തത് താലൂക്കില്‍ നിന്ന് വില്ലേജ് ഓഫീസിനെ പഞ്ചായത്തിലേക്ക് മാറ്റുക എന്നതായിരുന്നു. ഒരുമാസത്തിനുള്ളില്‍ തന്നെ പഞ്ചായത്ത് കെട്ടിടത്തില്‍ വില്ലേജ് ഓഫീസ് ആരംഭിക്കാനായത് ഏറെ അഭിമാനകരവും ജനോപകാരപ്രദവുമായെന്ന് പ്രസിഡന്റ് രാജി സന്തോഷ് വ്യക്തമാക്കി. കൂടാതെ പഞ്ചായത്തിൽ കൊവിഡ് പ്രവർത്തനങ്ങൾ നടപ്പിലാക്കിയതും മാതൃകാപരമായിരുന്നുവെന്ന് അവർ വിശദീകരിച്ചു.
കാര്‍ഷിക മേഖലയിൽ ചൂര്‍ണ്ണിക്കര
ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ 80 ശതമാനത്തോളം ആളുകളും നഗരത്തിലാണ് താമസിക്കുന്നത്. അതിനാല്‍ ഒരു നഗരവല്‍കൃത പഞ്ചായത്തെന്ന നിലയില്‍ കാര്‍ഷികമേഖലയില്‍ ശക്തമായ ഇടപെടല്‍ ആവശ്യമായി വന്നു. മൂന്നു വര്‍ഷം മുമ്പാണ് അവസാനമായി കൃഷി ഇറക്കിയത്. പിന്നീട് തരിശായി കിടന്ന 150 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പഞ്ചായത്തിനെ രണ്ടായി ഭാഗിക്കുന്ന രീതിയില്‍ സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വന്നതിനാല്‍ പലരും കൃഷിയില്‍ നിന്ന് പിന്മാറി.
ബന്ധപ്പെട്ട വാർത്തകൾ: കേരളവും ഉല്‍നാടന്‍ മത്സ്യ ബന്ധനവും (Kerala and Inland fishing )
എന്നാല്‍ 50 ഏക്കറിന്റെ ഭൂവുടമകള്‍ നിശ്ചയദാര്‍ഢ്യത്തോടെ കൂടെ നിന്നു. വിജയകരമായി കൃഷിയുടെ വിളവെടുപ്പും പൂര്‍ത്തിയായി. സുഭിക്ഷ കേരളം പദ്ധതിയിലൂടെയും കൃഷിഭവനിലൂടെയും വിത്തുകള്‍, തൈകള്‍, ഗ്രോബാഗുകള്‍ എന്നിവ വിതരണം ചെയ്തു. കാര്‍ഷിക മേഖലയിലേക്ക് കരുതിവച്ചിരുന്ന തുകയുടെ 80 ശതമാനവും ചെലവാക്കാനായി. മത്സ്യകൃഷിക്കും പ്രാധാന്യം നല്‍കുന്നുണ്ട്. ബയോ ഫോളിക്, പടുതാകുളം തുടങ്ങിയവയ്ക്കായി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുണ്ട്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ പദ്ധതികള്‍ നൂറുശതമാനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
പശ്ചാത്തല മേഖല
1.40 കോടി രൂപയുടെ പദ്ധതികള്‍ പശ്ചാത്തല മേഖലയില്‍ പൂര്‍ത്തിയായി. പഞ്ചായത്ത് നേരിടുന്ന പ്രധാന പ്രശ്‌നം വെള്ളക്കെട്ടാണ്. പ്രളയത്തില്‍ 60 ശതമാനം ഭാഗവും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഐനാവ് പ്രദേശത്തെ മൂന്ന് വാര്‍ഡുകളില്‍ കഴിഞ്ഞ 35 വര്‍ഷമായി വെള്ളക്കെട്ട് രൂക്ഷമായിരുന്നു. പ്രശ്‌നപരിഹാരത്തിനായി 20 ലക്ഷം രൂപയുടെ പദ്ധതി രൂപീകരിച്ചു.
ദേശീയപാതയുടെ അടിയിലൂടെ പോകുന്ന കാന വൃത്തിയാക്കാനുള്ള ജോലികള്‍ക്കായി കരാര്‍ കൊടുത്തുവെന്നും പ്രസിഡന്റ് വിവരിച്ചു.
എടമുള പുഴയ്ക്ക് ആശ്വാസം
പ്രളയത്തിന് ശേഷം എക്കല്‍ അടിഞ്ഞതിനാല്‍ എടമുളപ്പുഴയുടെ തീരത്ത് താമസിക്കുന്ന വീടുകളില്‍ ചെറിയമഴയില്‍ പോലും വെള്ളക്കെട്ട് പതിവായിരുന്നു. പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി ഇറിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ 4.9 ലക്ഷം രൂപ ചെലവില്‍ എക്കല്‍വാരി ബണ്ട് നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
കുടുംബശ്രീ സ്വയംതൊഴിലിന് പ്രാധാന്യം
കുടുംബശ്രീ വഴി പ്രധാനമായും സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി 10 ശതമാനം വിഹിതം വനിതാഘടക പദ്ധതിയില്‍ മാറ്റിവയ്ക്കാനും സബ്‌സിഡി കൊടുക്കാനും സാധിച്ചു. പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും കൂട്ടായ പ്രവര്‍ത്തനം ഏറെ പ്രയോജനകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കര്‍ഷകരിലേക്ക് വേഗത്തില്‍ സഹായമെത്തിക്കാനായിരിക്കണം ഓഫീസുകള്‍ ശ്രദ്ധിക്കേണ്ടത്; മന്ത്രി പി. പ്രസാദ്
മേഘാലയയില്‍ നിന്നുള്ള 25 പേരടങ്ങുന്ന സംഘം ചൂര്‍ണ്ണിക്കര പഞ്ചായത്ത് സന്ദര്‍ശിക്കുകയും കുടുംബശ്രീ പ്രസ്ഥാനത്തെക്കുറിച്ചും പഞ്ചായത്തിലെ ജീവിത സാഹചര്യങ്ങളെപറ്റി മനസിലാക്കുകയും ചെയ്തു. കുടുംബശ്രീ അംഗങ്ങള്‍ക്കായി മരത്തണല്‍ എന്ന പേരില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന പദ്ധതി ആരംഭിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: മണ്ണറിഞ്ഞുള്ള കൃഷി ആരോഗ്യ സംരക്ഷണത്തിന് അനിവാര്യം- മന്ത്രി പി. പ്രസാദ്
ഇതു കൂടാതെ, ഭൂരഹിത ഭവനരഹിതര്‍ക്കായി ലൈഫ് മിഷന്റെ ഭാഗമായി പഞ്ചായത്ത് സ്വന്തമായി ഭവന നിര്‍മാണ പദ്ധതി ആരംഭിച്ചിരുന്നു. പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പഠനോപകരണ വിതരണം മുതലായ നിരവധി കാര്യക്ഷമമായ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.
Share your comments