സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായി ചൂർണിക്കര പഞ്ചായത്തിൽ ഉത്പാദിപ്പിച്ച ചിപ്പിക്കൂൺ വിപണിയിലിറക്കി. പഞ്ചായത്തിലെ 11 വനിതാ കർഷകരാണ് ഈ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്. ‘ചൂർണിക്കര കൂൺ’ എന്ന പേരിലാണ് ഇവ വിപണിയിലെത്തിച്ചത്. പഞ്ചായത്തും കൃഷിഭവനും ചേർന്നാണ് കൂൺ കൃഷി നടപ്പാക്കുന്നത്.
തിരഞ്ഞെടുത്ത വനിതാ കർഷകർക്ക് കൃഷിഭവൻ വിദഗ്ദ്ധ പരിശീലനം നൽകി. ..100 ബെഡ്ഡുകളടങ്ങിയ 11 യൂണിറ്റുകളിലായി മൊത്തം 1100 ബെഡ്ഡുകളിലാണ് കൂൺ കൃഷി ആരംഭിച്ചിട്ടുള്ളത്. ദിവസവും 10 കിലോഗ്രാം ചിപ്പിക്കൂൺ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ചെലവായ തുകയുടെ 40 ശതമാനം സബ്‌സിഡിയായി കൃഷിഭവൻ മുഖേന നൽകും.200 ഗ്രാം പാക്കറ്റുകളിലാണ് ഇപ്പോൾ വിതരണം. 200 ഗ്രാമിന് 65 രൂപയാണ് വില.
Share your comments