ബ്രാന്‍ഡഡ് അരി ഇനങ്ങളുടെ വില സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉയർത്തുന്നു. കോര്‍പ്പറേഷൻ്റെ ലാഭം ആറില്‍ നിന്ന് 15 ശതമാനമാക്കുന്നതിൻ്റെ ഭാഗമായാണിത്. മലബാറില്‍ കൂടുതൽ ആവശ്യക്കാരുള്ള പൊന്നി അരിയുടെയും തെക്കന്‍ ജില്ലകളിൽ ആവശ്യക്കാരേറെയുള്ള സുരേഖ, ജയ, മട്ട, എന്നിവയുടെയും ബിരിയാണി അരിയുടെയും വിലയാണ് കൂട്ടുന്നത്.
ഇതോടെ കോര്‍പ്പറേഷൻ്റെ വിപണന സ്റ്റാളുകളായ മാവേലി, സപ്ലൈകോ, ലാഭം എന്നിവയിലെ ബ്രാന്‍ഡഡ് അരി വില വിപണി വിലയോടടുത്ത് എത്തും. ഇ-ടെന്‍ഡര്‍ എടുത്ത് ഔട്ട്ലെറ്റുകളില്‍ എത്തുന്ന പൊന്നി അരി കിലോഗ്രാമിന് 37 രൂപയോളം വിലയ്ക്കാണ് ഇപ്പോള്‍ വിൽക്കുന്നത്.കോര്‍പ്പറേഷന്‍ വിൽക്കുന്ന സാധനങ്ങളില്‍ 60 ശതമാനം സബ്സിഡിയോടെയും 40 ശതമാനം നേരിയ വിലക്കുറവിലുമാണ് വില്ക്കുന്നത്. സബ്സിഡി അരി കാര്‍ഡൊന്നിന് മാസം രണ്ടുതവണയായി 10 കിലോ മാത്രമേ ലഭിക്കു. സബ്സിഡിയില്ലാത്ത പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കളുടെയും സോപ്പ്, സൗന്ദര്യവര്‍ധക വസ്തുക്കളുടെയും ലാഭവിഹിതം കോര്‍പ്പറേഷന്‍ ഉയര്‍ത്തിയിട്ടില്ല.
Share your comments