സിവില്‍ സപ്ലൈസ് അധികൃതര്‍ നെല്ല് സംഭരണം നിര്‍ത്തിയത് നെല്ല് കര്‍ഷകര്‍ക്ക് തിരിച്ചടിയായി
സിവില്‍ സപ്ലൈസ് അധികൃതര്‍ നെല്ല് സംഭരണം നിര്‍ത്തിയത് നെല്ല് കര്‍ഷകര്‍ക്ക് തിരിച്ചടിയായി . അതേസമയം പ്രളയാനന്തര സാഹചര്യം കണക്കിലെടുത്ത് വൈകി വിളവെടുത്ത കര്‍ഷകരുടെ നെല്ലും സര്‍ക്കാര്‍ സംഭരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യപ്പെടുന്നത്.
സിവില്‍ സപ്ലൈസ് അധികൃതര്‍ നെല്ല് സംഭരണം നിര്‍ത്തിയത് നെല്ല് കര്‍ഷകര്‍ക്ക് തിരിച്ചടിയായി . അതേസമയം പ്രളയാനന്തര സാഹചര്യം കണക്കിലെടുത്ത് വൈകി വിളവെടുത്ത കര്‍ഷകരുടെ നെല്ലും സര്‍ക്കാര്‍ സംഭരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യപ്പെടുന്നത്.എന്നാൽ എല്ലാവര്‍ഷവും ജൂണ്‍ 30 വരെ യാണ് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം നെല്ല് സംഭരിക്കാന്‍ അനുമതിയുള്ളു എന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ വ്യക്തമാക്കി.ഇത്തവണ ക്വിന്റലിന് 2530 രൂപയ്ക്കാണ് സർക്കാർ നെല്ല് സംഭരിച്ചത്.സ്വകാര്യ കമ്പനികൾക്കു നെല്ല് നല്‍കിയാല്‍ 1500 രൂപയിലധികം പോലും ലഭിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മൂപ്പെത്താന്‍ 120 മുതല്‍ 180 ദിവസംവരെ കാത്തുനിന്ന് ഇപ്പോള്‍ കൊയ്‌തെടുക്കുന്ന നെല്ലെല്ലാം ഇനിയെന്തുചെയ്യുമെന്ന ആശങ്കയിലാണ് കര്‍ഷകർ .
English Summary: Civil supplies department not procuring rice
Share your comments