
പ്ലാസ്റ്റിക് വിമുക്തവും മാലിന്യരഹിതവുമായ ടൂറിസം കേന്ദ്രങ്ങൾ സൃഷ്ടിക്കാനായി ക്ലീൻ കേരള ഇനീഷ്യേറ്റീവ് പദ്ധതിയുമായി സംസ്ഥാന ടൂറിസം വകുപ്പ്. ഹരിത പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി പേപ്പർ ബാഗുകൾ, തുണി സഞ്ചികൾ, പ്ലാസ്റ്റിക് ഇതര സ്ട്രോകൾ, ഗ്ലാസ് നിർമിത കുപ്പിവെള്ളവും കപ്പുകളും ടൂറിസം കേന്ദ്രങ്ങളിൽ നിർബന്ധമാക്കും. ആദ്യഘട്ടത്തിൽ കേരളത്തിലെ 9 കേന്ദ്രങ്ങളെ പരിസ്ഥിതി ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ സർട്ടിഫിക്കേഷനിലേക്ക് എത്തിക്കും.
Share your comments