വെളിച്ചെണ്ണയുടെ വിലകൂടി. എന്നാൽ തേയിലയുടെ വില കുറഞ്ഞു. തമിഴ്‌നാട്ടിലെ കനത്ത മഴയും കൃഷി നാശവും സംസ്ഥാനത്തു വെളിച്ചെണ്ണയുടെ ആവശ്യകത കൂട്ടി. തമിഴ് നാട്ടിൽ നിന്ന് കൊപ്ര വെളിച്ചെണ്ണ വരവ് നിലച്ചതോടെയാണ് വില ഉയർന്നത്.The price of coconut oil has also gone up. But the price of tea has come down. Heavy rains and crop failure in Tamil Nadu have increased the demand for coconut oil in the state. Copra coconut oil prices have come down due to a halt in imports from Tamil Nadu.
വാരാന്ത്യം കൊപ്ര വെളിച്ചെണ്ണ വില യഥാക്രമം 300 രൂപ വീതമാണ് കൂടിയത്. കൊച്ചിയിൽ കഴിഞ്ഞ വാരം 120 ക്വിന്റൽ വെളിച്ചെണ്ണയുടെ വ്യാപാരം നടന്നു. വാരാന്ത്യ വില വെളിച്ചെണ്ണ മില്ലിങ് ക്വിന്റലിന് 19900 , തയ്യാർ 18500 ,കൊപ്ര 13400.
എന്നാൽ തേയിലക്ക് ഗുണനിലവാരം കുറഞ്ഞതോടെ ഡിമാൻഡ് കുറഞ്ഞതായി റിപ്പോർട്ടുകൾ. അതോടെ വില കുത്തനെ ഇടിഞ്ഞ തേയിലയുടെ പൊടിത്തേയില വില കിലോയ്ക്ക് 15 രൂപയും കയറ്റുമതി ഇനത്തിൽ പെട്ട ഇലത്തേയില കിലോയ്ക്ക് 12 രൂപ വരെയും വില ഇടിഞ്ഞു. കൊച്ചിയിൽ കഴിഞ്ഞ വാരം നടന്ന ലേലത്തിൽ ഇലത്തേയില 233000 കിലോയും പൊടിത്തേയില 658900 കിലോയും വില്പനയ്‌ക്കെത്തി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കർഷകർക്ക് ആശ്വാസമായി കുരുമുളക് വിലയിലെ വർധന
Share your comments