പരിശീലനം ലഭിച്ച വനിതകള്‍ അവരവരുടെ വീടുകളില്‍ നിന്നും തയ്യല്‍ പൂര്‍ത്തിയാക്കിയ തുണി സഞ്ചികള്‍ പഞ്ചായത്തില്‍ എത്തിക്കുന്നു. ഒരു വീട്ടില്‍ ഒരു തുണി സഞ്ചി എന്ന പദ്ധതിക്കുപരി എല്ലാ വ്യാപാര വ്യവസായ മേഖലയിലും തുണി സഞ്ചി എത്തിക്കുവാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു ഇവിടുത്തെ കുടുംബശ്രീ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. അയ്മനം ഗ്രാമപഞ്ചായത്തിന്റെയും എറണാകുളത്തു പ്രവര്‍ത്തിക്കുന്ന സിറ്റി ശ്രീ എന്ന സ്ഥാപനത്തിന്റെയും സഹകരണത്തോടു കൂടിയാണ് പഞ്ചായത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് വര്‍ധനവു മൂലം നാം ഇന്ന് അനുഭവിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണുവാന്‍ ഇത്തരം പദ്ധതികള്‍ക്ക് കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആലിച്ചന്‍ പറഞ്ഞു.
'ഒരു വീട്ടില്‍ ഒരു തുണി സഞ്ചി' : പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ ഒരുങ്ങി അയ്മനം ഗ്രാമപഞ്ചായത്ത്
അയ്മനം ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുവാന്‍ വീട്ടില്‍ ഒരു തുണിസഞ്ചി പദ്ധതി ഒരുങ്ങുന്നു. പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിയന്ത്രണവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.
പരിശീലനം ലഭിച്ച വനിതകള്‍ അവരവരുടെ വീടുകളില്‍ നിന്നും തയ്യല്‍ പൂര്‍ത്തിയാക്കിയ തുണി സഞ്ചികള്‍ പഞ്ചായത്തില്‍ എത്തിക്കുന്നു. ഒരു വീട്ടില്‍ ഒരു തുണി സഞ്ചി എന്ന പദ്ധതിക്കുപരി എല്ലാ വ്യാപാര വ്യവസായ മേഖലയിലും തുണി സഞ്ചി എത്തിക്കുവാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു ഇവിടുത്തെ കുടുംബശ്രീ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. അയ്മനം ഗ്രാമപഞ്ചായത്തിന്റെയും എറണാകുളത്തു പ്രവര്‍ത്തിക്കുന്ന സിറ്റി ശ്രീ എന്ന സ്ഥാപനത്തിന്റെയും സഹകരണത്തോടു കൂടിയാണ് പഞ്ചായത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് വര്‍ധനവു മൂലം നാം ഇന്ന് അനുഭവിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണുവാന്‍ ഇത്തരം പദ്ധതികള്‍ക്ക് കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആലിച്ചന്‍ പറഞ്ഞു.
Share your comments