1. News

'ഒരു വീട്ടില്‍ ഒരു തുണി സഞ്ചി' : പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ ഒരുങ്ങി അയ്മനം ഗ്രാമപഞ്ചായത്ത്

അയ്മനം ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുവാന്‍ വീട്ടില്‍ ഒരു തുണിസഞ്ചി പദ്ധതി ഒരുങ്ങുന്നു. പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിയന്ത്രണവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.

KJ Staff
അയ്മനം ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുവാന്‍ വീട്ടില്‍ ഒരു തുണിസഞ്ചി പദ്ധതി ഒരുങ്ങുന്നു. പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിയന്ത്രണവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരമായി എല്ലാ വീടുകളിലും തുണിസഞ്ചികള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇവിടുത്തെ കുംടുംബശ്രീ പ്രവര്‍ത്തകര്‍. പഞ്ചായത്തിലെ 20 വാര്‍ഡുകളിലെ വീടുകളിലും സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലും വിതരണം ചെയ്യാനായി 8000 തുണിസഞ്ചികളാണ് ഒരുങ്ങുന്നത്.  ക്രമേണ സ്വകാര്യ കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള തുണി സഞ്ചികളില്‍ വിപണനം നടത്തണമെന്ന് നിര്‍ദേശിക്കും.

പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് തുണി സഞ്ചികള്‍ പൂര്‍ണമായും സൗജന്യമായി വിതരണം ചെയ്യാനും പദ്ധതിയുണ്ട്.  പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക എന്നതിനൊടൊപ്പം പഞ്ചായത്തിലെ കുടുംബശ്രീ വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനു കൂടി സഹായകരമാകുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങളാണ് തുണിസഞ്ചി നിര്‍മ്മാണ പരിശീലനം നേടിയത്.

പരിശീലനം ലഭിച്ച വനിതകള്‍ അവരവരുടെ വീടുകളില്‍ നിന്നും തയ്യല്‍ പൂര്‍ത്തിയാക്കിയ തുണി സഞ്ചികള്‍ പഞ്ചായത്തില്‍ എത്തിക്കുന്നു. ഒരു വീട്ടില്‍ ഒരു തുണി സഞ്ചി എന്ന പദ്ധതിക്കുപരി എല്ലാ വ്യാപാര വ്യവസായ മേഖലയിലും തുണി സഞ്ചി എത്തിക്കുവാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു ഇവിടുത്തെ കുടുംബശ്രീ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. അയ്മനം ഗ്രാമപഞ്ചായത്തിന്റെയും എറണാകുളത്തു പ്രവര്‍ത്തിക്കുന്ന സിറ്റി ശ്രീ എന്ന സ്ഥാപനത്തിന്റെയും സഹകരണത്തോടു കൂടിയാണ് പഞ്ചായത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് വര്‍ധനവു മൂലം നാം ഇന്ന് അനുഭവിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണുവാന്‍ ഇത്തരം പദ്ധതികള്‍ക്ക് കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആലിച്ചന്‍ പറഞ്ഞു.
English Summary: cloth bag

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds