ആറാട്ടുപുഴ, അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കാട്ടൂര് എന്നീ പ്രദേശങ്ങളില് പുറംകടലിലെ പുലിമുട്ടുകള് (groynes) നിര്മ്മിക്കുന്നതിനുള്ള ടെണ്ടര് മന്ത്രിസഭ അംഗീകരിച്ചു.
The Cabinet has approved a tender for making groines in the outer sea.
ഇന്നലെ (10.6.20) നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കാലവർഷം എത്തിയിട്ടും പല കടലോരമേഖലയിലും പുലിമുട്ട് കടൽ ഭിത്തി നിർമാണം ഫയലുകളിൽ ഉറങ്ങുന്നു എന്ന പരാതി നിലനിൽക്കേയാണ് മന്ത്രിസഭാ യോഗം ഈ തീരുമാനം എടുത്തത്.
ഒരോ വർഷവും ഒന്നര കിലോമീറ്റർ തീരം കടൽ എടുക്കുന്നുണ്ട്. ഇത് തീര ദേശവാസികളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന കാര്യമാണ്. ഇനി എത്രയും വേഗം പുലിമുട്ട് നിർമ്മിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.
ഇത്തവണ കാലവർഷം (Monsoon) കനക്കും എന്ന വാർത്തകൾ ക്കിടയിൽ പുലിമുട്ട് നിർമ്മാണം എത്രയും വേഗം നടത്താനാകട്ടെ അധികൃതരുടെ ശ്രമം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് കേന്ദ്ര ഗ്രാമവികസന വകുപ്പ് അനുമതി നൽകി.
Share your comments