ഇംഗ്ലണ്ടിലെ സഫ്വോക്ക് പ്രദേശത്തെ നദിയിലെ ചെമ്മീനുകളില്‍ നിരോധിക്കപ്പെട്ട മയക്കുമരുന്നായ കൊക്കെയ്ന്‍റെ സാന്നിധ്യം കണ്ടെത്തി. ഈ പ്രദേശത്തെ നദിയിലെ പതിനഞ്ച് പ്രദേശങ്ങളില്‍ ശാസ്ത്ര ഗവേഷകര്‍ നടത്തിയ പരിശോധനയിയിലാണ് കൊക്കെയ്ന്‍റെ സാന്നിധ്യം കണ്ടെത്തിയത് കിംഗ് കോളേജ് ഓഫ് ലണ്ടനിലെയും, യൂണിവേഴ്സിറ്റ് ഓഫ് സഫ്വോക്കിലെയും ഗവേഷകരാണ് ഈ പഠനം നടത്തിയത്.
സംപിള്‍ ടെസ്റ്റില്‍ കൊക്കെയിന്‍ സാന്നിധ്യം മാത്രമല്ല കെറ്റാമിന്‍ എന്ന മയക്കുമരുന്നിന്‍റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇത് ഇപ്പോള്‍ സഫ്വോക്ക് പ്രദേശത്തെ ഒരു പ്രശ്നമാണെങ്കിലും ബ്രിട്ടനിലും പുറത്തും ഇത് പ്രശ്നമാണോ എന്ന് അറിയാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നാണ് ഗവേഷകർ പറയുന്നത്.
തിരിച്ചറിയാന്‍ കഴിയാത്ത രാസ മലിനീകരണമായിരിക്കാം ഈ ഒരു പ്രതിഭാസത്തിന് കാരണം. എന്നാല്‍ ഇത് ജൈവ വൈവിദ്ധ്യത്തിന്‍റെ ആരോഗ്യം സംബന്ധിച്ച് കൂടുതല്‍ കരുതല്‍ ബ്രിട്ടണ്‍ പുലര്‍ത്തണം എന്നാണ് സൂചിപ്പിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. ഇവരുടെ പഠനം എന്‍വയര്‍മെന്‍റ് ഇന്‍റര്‍നാഷണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ ചെമ്മീനുകളുടെ ദേഹത്ത് നിരോധിത കീടനാശിനികളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യവും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മയക്കുമരുന്നിന്‍റെയും രാസവസ്തു സാന്നിധ്യവും ലണ്ടന്‍ പോലുള്ള നഗരപ്രദേശങ്ങളില്‍ കാണാമെങ്കിലും ഇംഗ്ലണ്ടിലെ കണ്‍ട്രി പ്രദേശങ്ങളില്‍ കാണപ്പെടുന്നത് ഗൗരവമാണെന്ന് ഗവേഷകര്‍ക്ക് അഭിപ്രായമുണ്ട്.
Share your comments