1. News

രാജു നാരായണ സ്വാമി നാളികേര വികസന ബോർഡ് സി. ഇ. ഓ

നാളികേര വികസന ബോർഡ് സി.ഇ.ഓ ആയി രാജു നാരായണ സ്വാമിയെ നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ നിയമങ്ങൾക്കായുള്ള ഉപസമിതി തീരുമാനിച്ചു.

KJ Staff

നാളികേര വികസന ബോർഡ് സി.ഇ.ഓ ആയി രാജു നാരായണ സ്വാമിയെ നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ നിയമങ്ങൾക്കായുള്ള ഉപസമിതി തീരുമാനിച്ചു. കേന്ദ്ര ജോയിന്റ് സെക്രെട്ടറിയുടെ പദവിയിലാണ് നിയമനം. 1991  ബാച്ചിൽപെട്ട കേരള കേഡർ ഐഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ കേരള സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി.

തൃശൂർ, കോട്ടയം, ഇടുക്കി, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ കളക്ടർ, ഫിഷറീസ് ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, മാര്കറ്റ്‌ഫെഡ് എം.ഡി, സിവിൽ സപ്ലൈസ് കമ്മീഷണർ, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കാർഷികോൽപ്പാദന കമ്മീഷണർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007-ൽ മുന്നാറിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച നീക്കാൻ നിയോഗിക്കപ്പെട്ട മൂന്നംഗ ദൗത്യ സംഘത്തിൽ അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡും സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെൽലോഷിപ്പും നേടിയിട്ടുണ്ട്. ലക്നൗ ആസ്ഥാനമായ ഐ.ആർ.ഡി.എഫ് അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. 16 സംസ്ഥാനങ്ങളിൽ നടന്ന 31 തിരഞ്ഞെടുപ്പുകളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നു.

 

English Summary: Coconut Development Coorporation CEO Raju Narayana Swamy

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds