1. News

കൃഷിഭവൻ വഴി തെങ്ങ് കൃഷിക്ക് ലഭിക്കുന്ന സഹായങ്ങൾ

കേരഗ്രാമം പദ്ധതി പ്രകാരം കുറഞ്ഞത് 30 സെന്റ് ഭൂമിയുള്ള ചെറുകിട നാമമാത്ര കർഷകർക്ക് ജലസേചന സൗകര്യമൊരുക്കുന്നതിന് (കിണർ പമ്പുസെറ്റ്) യൂണിറ്റൊന്നിന് 10,000 രൂപ സഹായം നൽകുന്നു. സൂക്ഷജലസേചന സൗകര്യമൊരുക്കുന്നതിന് ഹെക്ടറിനു പരമാവധി 25,000 രൂപ സഹായം നൽകും. കൃഷിഭവനിലാണ് ബന്ധപ്പെടേണ്ടത്.

Arun T

കുള്ളൻ തെങ്ങിനങ്ങളുടെ മാത്യകാ ഡെമോൺസ്ട്രേഷൻ പ്ളോട്ടുകൾ

കുള്ളൻ തെങ്ങിനങ്ങളുടെ മാതൃകാ ഡെമോൺസ്ട്രേഷൻ പ്ളോട്ടുകൾ സ്ഥാപിക്കുന്നതിന് കൃഷി വകുപ്പ് സഹായം നൽകുന്നു. കുറഞ്ഞത് 50 സെന്റുള്ള 25 പ്ലോട്ടുകൾ സ്ഥാപിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. 50 സെന്റ് യൂണിറ്റിൽ നിലമൊരുക്കുന്നതിന് പരമാവധി 12500 രൂപ കുഴിയെടുക്കുന്നതിന് 525 രൂപ, കുള്ളൻതെങ്ങിനങ്ങൾ വാങ്ങുന്നതിന് 7000 രൂപ, സൂക്ഷ്മജലസേചനം 26250 രൂപ,
സസ്യസംരക്ഷകൾക്ക് 280 രൂപ, വളത്തിന് 525 രൂപ നിരക്കിൽ ആകെ 47080 രൂപ സഹായം നൽകുന്നതാണ്. കൃഷിഭവനുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

തെങ്ങിൻ തോപ്പിൽ ജലസേചനസൗകര്യം

കേരഗ്രാമം പദ്ധതി പ്രകാരം കുറഞ്ഞത് 30 സെന്റ് ഭൂമിയുള്ള ചെറുകിട നാമമാത്ര കർഷകർക്ക് ജലസേചന സൗകര്യമൊരുക്കുന്നതിന് (കിണർ പമ്പുസെറ്റ്) യൂണിറ്റൊന്നിന് 10,000 രൂപ സഹായം നൽകുന്നു. സൂക്ഷജലസേചന സൗകര്യമൊരുക്കുന്നതിന് ഹെക്ടറിനു പരമാവധി 25,000 രൂപ സഹായം നൽകും. കൃഷിഭവനിലാണ് ബന്ധപ്പെടേണ്ടത്.

ക്ലസ്റ്ററുകൾക്ക് തെങ്ങുകയറ്റ യന്ത്രം

കേരഗ്രാമം ക്ലസ്റ്ററുകളിലെ ചെറുകിട നാമമാത്ര കർഷകർക്കു തെങ്ങുകയറ്റയന്ത്രം വാങ്ങുന്നതിന് 2000 രൂപ സഹായം നൽകും. കൃഷിഭവനിലാണു ബന്ധപ്പെടേണ്ടത്.

തെങ്ങിൻ തോപ്പുകളിൽ ജൈവവള ഉത്പാദന യൂണിറ്റുകൾ

തെങ്ങിൻ തോപ്പുകളിൽ മണ്ണിരക മ്പോസ്റ്റ് ചകരിച്ചോർ കമ്പോസ്റ്റ് തുടങ്ങിയ ജൈവവള ഉത്പാദന യൂണിറ്റുകൾ തുടങ്ങാൻ യൂണിറ്റൊന്നിന് 10,000 രൂപ സഹായം നൽകും. കൃഷിഭവനിലാണ് ബന്ധപ്പെടേണ്ടത്.

മൂല്യവർധനവിനും കാർഷികസംസ്കരണത്തിനും സഹായം

നാളികേരാധിഷ്ഠിഷ്ത മൂല്യവർധിത സംരംഭങ്ങൾ തുടങ്ങുന്നതിന് സ്മാൾ ഫാർമേഴ്സ് അഗ്രിബിസിനസ് കൺസോർഷ്യം മുഖേന 25 ലക്ഷം സഹായം നൽകുന്നു. ക്ലസ്റ്ററുകൾ SHG's, NGOs, FPOs എന്നിവ പദ്ധതി സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ബാക്ക് എൻഡഡ് സബ്സിഡിയായി സഹായം നൽകും. കൃഷിഭവനിലാണു ബന്ധപ്പെടേണ്ടത്.

English Summary: COCONUT FARMING KERALA SUBSIDY FROM KRISHIBHAVAN KJOCTAR1720

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds