കേരഗ്രാമം പദ്ധതിയിലൂടെ നാളികേരകൃഷിയെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാക്കി മാറ്റുമെന്ന് കൃഷിമന്ത്രി വി. എസ് സുനിൽ കുമാർ. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നാളികേര കൃഷിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടക്കുന്ന പദ്ധതിയിലൂടെ നാളികേരകൃഷിയുടെ വിസ്തൃതി കൂട്ടുന്നതിനൊപ്പം തന്നെ, ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കും. നാളികേര കൃഷിയിലൂടെ വൻ സംരംഭക വ്യവസായ സാദ്ധ്യതകൾ നേടാൻ സാധിക്കും. കേരഗ്രാമം പദ്ധതി സംസ്ഥാനത്തിലെ 389 ഓളം പഞ്ചായത്തുകളിൽ ആരംഭിച്ച് കഴിഞ്ഞു കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും.
ആലപ്പുഴ :കേരഗ്രാമം പദ്ധതിയിലൂടെ നാളികേരകൃഷിയെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാക്കി മാറ്റുമെന്ന് കൃഷിമന്ത്രി വി. എസ് സുനിൽ കുമാർ. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നാളികേര കൃഷിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടക്കുന്ന പദ്ധതിയിലൂടെ നാളികേരകൃഷിയുടെ വിസ്തൃതി കൂട്ടുന്നതിനൊപ്പം തന്നെ, ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കും. നാളികേര കൃഷിയിലൂടെ വൻ സംരംഭക വ്യവസായ സാദ്ധ്യതകൾ നേടാൻ സാധിക്കും. കേരഗ്രാമം പദ്ധതി സംസ്ഥാനത്തിലെ 389 ഓളം പഞ്ചായത്തുകളിൽ ആരംഭിച്ച് കഴിഞ്ഞു കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും.
തെങ്ങുകളുടെ സമഗ്ര പരിപാലനവും, പ്രചരണവും പദ്ധതിയിലൂടെ നടപ്പാക്കും, ഡ്രിപ്പ് ഇറിഗേഷൻ പോലുള്ള ശാസ്ത്രീയ രീതിയിലൂടെ ജലസേചനം നടപ്പാക്കും. നൂറിലധികം ഉത്പന്നങ്ങൾ നാളികേര കൃഷിയിലൂടെ ലഭിക്കും, ഉല്പാദനത്തിന്റെ നല്ല ശതമാനവും നാളികേര അധിഷ്ഠിത മൂല്യ വർധന മേഖലയിൽ കൊണ്ട് വരാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച സംരംഭങ്ങളിലൂടെ സ്ഥിരവരുമാനം നേടാൻ കർഷകർക്ക് സാധിക്കും
ചടങ്ങിൽ യൂ. പ്രതിഭ എം. എൽ. എ അദ്ധ്യക്ഷയായി. ജീവനി പോഷകത്തോട്ടം തൈ വിതരണോദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് നിർവഹിച്ചു. ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ ലത ജി പണിക്കർ പദ്ധതി വിശദീകരണം നടത്തി.
നാളികേര കൃഷിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേരള സർക്കാറും, കർഷക ക്ഷേമ കാർഷിക വകുപ്പും നടപ്പാക്കുന്ന പദ്ധതിയാണ്" കേരഗ്രാമം ". കേരകൃഷിയുടെ വിസ്തൃതി, നാളികേരത്തിന്റെ ഉത്‌പാദനം, ഉത്പാദന ക്ഷമത എന്നിവ വർധിപ്പിക്കാനും, സംയോജിത വിള പരിപാലന മുറകൾ സ്വീകരിച്ച് നാളികേര കൃഷിയുടെ അഭിവൃദ്ധിയും സംരക്ഷണവും ഉറപ്പാക്കാനുമാണ് പദ്ധതി. 50.17ലക്ഷം രൂപ പദ്ധതിക്കായി സർക്കാർ അനുവദിച്ചിട്ടുണ്ട് കേരഗ്രാമം പദ്ധതിയുടെയും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെയും മേൽനോട്ടത്തിൽ നടപ്പാക്കുന്നതാണ് "കേര ഗ്രാമം പദ്ധതി".ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി. വാസുദേവൻ, കൃഷി ഓഫീസർ ബി. പ്രീത കുമാരി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ലത മേരി ജോർജ്, വി. അനിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു .
Share your comments