
തമിഴ്നാട്ടിൽ നിന്നും കേരളത്തിലെക്കുള്ള തേങ്ങ വരവു വർധിക്കുന്നു.ഇത് ലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം നാളികേര കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ വർഷം തേങ്ങയ്ക്ക്കിലോഗ്രാമിനു 45 രൂപ വരെ ലഭിച്ചിരുന്ന കർഷകർക്ക് ഇപ്പോൾ ലഭിക്കുന്നതു ശരാശരി 24 – 26 രൂപ മാത്രം. കിലോഗ്രാമിന് ഏകദേശം 20 രൂപ നൽകിയാണു കച്ചവടക്കാർ തമിഴ്നാടൻ തേങ്ങ വാങ്ങുന്നതത്രെ. സംസ്ഥാനത്ത് തെങ്ങുകൃഷി 5 ലക്ഷം ഹെക്ടർ സ്ഥലത്താണു. പണിക്കൂലിയും തെങ്ങുകയറ്റക്കൂലിയും നൽകാനുള്ള തുക പോലും തേങ്ങ വിറ്റാൽ കിട്ടില്ലെന്നു കർഷകർ പറയുന്നു. തമിഴ്നാടൻ തേങ്ങയുടെ കൊപ്രയിൽ നിന്ന് 35 – 45 % വെളിച്ചെണ്ണയേ ലഭിക്കൂ.
അതുകൊണ്ടു തന്നെ അവ വീടുകളിലെ നിത്യോപയോഗത്തിനാണ് ഉപയോഗിക്കുന്നത്. അതാകട്ടെ, കോടികളുടെ വിപണിയാണ്. നിലവിൽ, 25.71 രൂപയാണു ഒരു കിലോഗ്രാം തേങ്ങയുടെ താങ്ങുവില.താങ്ങുവില 30 രൂപയായെങ്കിലും ഉയർത്തിയില്ലെങ്കിൽ വൻ നഷ്ടം നേരിടേണ്ടിവരുമെന്ന് കർഷകർ ആശങ്കപ്പെടുന്നു.കേന്ദ്ര സർക്കാർ ഈ വർഷം ജനുവരിയിലാണു താങ്ങുവില പ്രഖ്യാപിച്ചത്. ഇനി, അടുത്ത വർഷമേ താങ്ങുവില സാധ്യതയുള്ളൂവെന്നാണു സൂചന. അങ്ങനെയെങ്കിൽ കർഷകരക്ഷയ്ക്കു സംസ്ഥാന സർക്കാർ തന്നെ രംഗത്തിറങ്ങേണ്ടിവരും.
Share your comments