ഇനി ഈ തേങ്ങാപ്പൂളില്‍ നിന്നും കുറച്ച് വാങ്ങി കഴിച്ചാലോ എന്ന് ചിന്തിച്ച് വില തിരക്കിയാല്‍ ആരായാലും ഞെട്ടും കാരണം നമ്മുടെ നാട്ടിൽ സുലഭമായ തേങ്ങാപ്പൂളിന് ഒരു കിലോയ്ക്ക് 210 ദിര്‍ഹം നല്‍കണം അതായത് നാട്ടിലെ നാലായിരം രൂപയോളം നല്‍കണം. ഇത് കൂടാതെ പച്ച തേങ്ങാപ്പൂളും ഇവിടത്തെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നുണ്ട്. പച്ച തേങ്ങാപ്പൂളിന് കിലോയ്ക്ക് 40 ദിര്‍ഹത്തിന് അടുത്താണ് വില.
മാളുകളിലും കച്ചവടകേന്ദ്രങ്ങളിലും പോപ്പ്‌കോണും വറുത്ത കടലയും കൊറിച്ചുനടക്കുന്നപോലെയാണ് ആളുകള്‍ തേങ്ങാപ്പൂളും തിന്നുനടക്കുന്നത്.ശരീരത്തിനും തലച്ചോറിനും പെട്ടെന്ന് ഊര്‍ജം നല്‍കുന്ന ഭക്ഷണമെന്ന നിലയ്ക്ക് നടന്നുതളര്‍ന്ന് വരുന്നവര്‍പലരും തേങ്ങാപ്പൂള്‍ വാങ്ങിക്കഴിക്കാറുണ്ട്. തേങ്ങ പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇഷ്ടപ്പെട്ട ഭക്ഷ്യയിനമാണ്.
Share your comments