വളരെ എളുപ്പത്തിൽ ഇനി തേങ്ങപ്പാൽ പിഴിഞ്ഞെടുക്കാം. പുത്തൻയന്ത്രം തയ്യാർ. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന തേങ്ങാപ്പാല്‍ പിഴിയുന്ന യന്ത്രം വികസിപ്പിച്ചിരിക്കുകയാണ് കേരള കാർഷിക സർവകലാശാല തവനൂർ കാർഷിക എൻജിനിയറിങ് കോളേജ്.'കേരധാര' എന്ന് പേരിട്ട ഉപകരണം തുരുമ്പെടുക്കാത്ത സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ‘റോട്ടറി പ്രസിങ്’ എന്ന സംവിധാനമാണ് ഇതിൽ അവലംബിച്ചിട്ടുള്ളത്. സ്റ്റെയിൻലെസ്‌സ്‌റ്റീൽ നിർമിതമായ ഈ യന്ത്രം എളുപ്പത്തിൽ അഴിച്ചെടുത്ത് കഴുകി വൃത്തിയാക്കാൻ സാധിക്കും. പരമ്പരാഗതരീതിയേക്കാളും കുറഞ്ഞ സമയവും ഊർജവും ശുചിത്വത്തോടെയുള്ള തേങ്ങാപ്പാൽ ലഭ്യതയുമാണ് മറ്റ് സവിശേഷതകൾ.മേശമേല്‍വെച്ച് കൈകൊണ്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കാം. കൈകൊണ്ട് പിഴിഞ്ഞെടുക്കുന്നതിനേക്കാള്‍ ഇരട്ടിയോളം പാല്‍ യന്ത്രമുപയോഗിച്ചാല്‍ കിട്ടും.യന്ത്രം വ്യാവസായികാടിസ്ഥാനത്തില്‍ ഇറക്കുന്നതിനായി സാങ്കേതികവിദ്യ ഷൊറണൂരിലെ ഒരു കമ്പനിക്ക് കൈമാറി.
ഇനി എളുപ്പത്തിൽ തേങ്ങാപ്പാല്‍ പിഴിയാം
വളരെ എളുപ്പത്തിൽ ഇനി തേങ്ങപ്പാൽ പിഴിഞ്ഞെടുക്കാം. പുത്തൻയന്ത്രം തയ്യാർ. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന തേങ്ങാപ്പാല്‍ പിഴിയുന്ന യന്ത്രം വികസിപ്പിച്ചിരിക്കുകയാണ് കേരള കാർഷിക സർവകലാശാല തവനൂർ കാർഷിക എൻജിനിയറിങ് കോളേജ്.
Share your comments