നല്ല ചൂട് ചായ അല്ലെങ്കില്‍ കാപ്പി കുടിക്കുന്നതിലൂടെയാണ് മിക്ക ആളുകളുടെയും ഒരു ദിവസം ആരംഭിക്കുന്നത്. ദിവസേന അഞ്ചും ആറും കാപ്പി കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. കാപ്പിയിലടങ്ങിയ കഫൈന്‍ നാഡീവ്യൂഹങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ് ഉന്മേഷം വര്‍ധിക്കാന്‍ കാരണമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്..എന്നാൽ കഫൈന്‍ പഴകിയ സൗരോര്‍ജ ബാറ്ററികള്‍ക്ക് വീര്യം വീണ്ടെടുക്കാന്‍ ഗുണകരമാണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ആണ് പഠനം നടത്തിയത്.
കഫൈന്‍റെ ക്ഷാര സ്വഭാവ(ആല്‍ക്കലോയിഡ്)മാണ് ഇതിന് വഴിയൊരുക്കുന്നതെന്ന് ചെറുകണിക വിഭാഗം ഗവേഷകർ വ്യക്തമാക്കുന്നു. സൗരോര്‍ജം വലിച്ചെടുത്ത് സൂക്ഷിക്കുന്നതിന് കഫൈന്‍ ഗുണകരമാണെന്നതാണ് കണ്ടെത്തല്‍. സൗരോര്‍ജ സെല്ലുകളില്‍ ഉപയോഗിക്കുന്ന പെര്‍വോസ്റ്റൈറ്റ് പാളികളിലാണ് കഫൈന്‍ മിശ്രിതം ചേര്‍ക്കുന്നത്.
Share your comments