1. News

കാപ്പിക്ക് കേന്ദ്രനയം വേണമെന്ന് ദേശീയ സെമിനാര്‍

കാപ്പി ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നയം രൂപീകരിക്കണമെന്ന് അന്താരാഷ്ട്ര കാപ്പിദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടന്ന ദേശീയ സെമിനാര്‍ ആവശ്യപ്പെട്ടു. കാപ്പി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, മേഖലയിലെ പ്രതിസന്ധികള്‍, പരിഹാര മാര്‍ഗങ്ങള്‍, സര്‍ക്കാര്‍ ഇടപെടല്‍, ഇതര ഏജന്‍സികളുടെ സഹകരണം, കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് നയത്തില്‍ മാര്‍ഗരേഖയുണ്ടാകണം. ദേശീയ കാര്‍ഷികനയത്തിന് അനുരൂപമായി പ്രത്യേക കാപ്പി നയം ഉണ്ടെങ്കില്‍ മാത്രമേ ചെറുകിട നാമമാത്ര കര്‍ഷകര്‍ രക്ഷപ്പെടൂ. സബ്‌സിഡികള്‍ മാത്രമല്ല സാങ്കേതിക സഹായങ്ങളും സര്‍ക്കാര്‍ പ്രോത്സാഹനങ്ങളും എക്കാലത്തും ഉണ്ടാകണം. കാപ്പിനയം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാപ്പി ഉത്പാദിപ്പിക്കുന്ന കര്‍ണാടക, കേരള സംസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്യുക.

KJ Staff
കല്‍പ്പറ്റ: കാപ്പി ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നയം രൂപീകരിക്കണമെന്ന് അന്താരാഷ്ട്ര കാപ്പിദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടന്ന ദേശീയ സെമിനാര്‍ ആവശ്യപ്പെട്ടു. കാപ്പി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, മേഖലയിലെ പ്രതിസന്ധികള്‍, പരിഹാര മാര്‍ഗങ്ങള്‍, സര്‍ക്കാര്‍ ഇടപെടല്‍, ഇതര ഏജന്‍സികളുടെ സഹകരണം, കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് നയത്തില്‍ മാര്‍ഗരേഖയുണ്ടാകണം. ദേശീയ കാര്‍ഷികനയത്തിന് അനുരൂപമായി പ്രത്യേക കാപ്പി നയം ഉണ്ടെങ്കില്‍ മാത്രമേ ചെറുകിട നാമമാത്ര കര്‍ഷകര്‍ രക്ഷപ്പെടൂ. സബ്‌സിഡികള്‍ മാത്രമല്ല സാങ്കേതിക സഹായങ്ങളും സര്‍ക്കാര്‍ പ്രോത്സാഹനങ്ങളും എക്കാലത്തും ഉണ്ടാകണം. കാപ്പിനയം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാപ്പി ഉത്പാദിപ്പിക്കുന്ന കര്‍ണാടക, കേരള സംസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്യുക. എന്നിരിക്കെ കേരള, കര്‍ണാടക സര്‍ക്കാരുകള്‍ കാപ്പിനയ രൂപീകരണത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. കയറ്റുമതിക്കാരാണ് ഇപ്പോള്‍ വില നിയന്ത്രിക്കുന്നതെന്നും വില നിര്‍ണയത്തില്‍ കര്‍ഷകന് അവകാശം ലഭിക്കുന്ന തരത്തില്‍ നയരൂപീകരണം ഉണ്ടാകണം. ഉത്പാദനോപാധികള്‍, വൈദ്യുതി, ജലസേചന സൗകര്യം, സംസ്‌കരണം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി പുനസ്ഥാപിക്കണം. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും പുനഃകൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടിയ പ്രഥമിക സഹായം നല്‍കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. 

ഗുണമേന്മയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വയനാടന്‍ കാപ്പി അന്തര്‍ദേശീയ തലത്തില്‍ ബ്രാന്‍ഡ് ചെയ്യുന്നതിന് അനന്ത സാധ്യതകള്‍ ഉണ്ടെന്ന് വിഷയാവതരണം നടത്തിയ കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കറുത്തമണി പറഞ്ഞു. 

അന്താരാഷ്ട്ര കാപ്പിദിന സന്ദേശമായ കാപ്പി നിങ്ങള്‍ക്കും എനിക്കും എന്ന വിഷയത്തില്‍ വികാസ് പീഡിയ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ സി.വി. ഷിബു, ജൈവകാപ്പിയുടെ പ്രസക്തി-ഓര്‍ഗാനിക് വയനാട് ഡയറക്ടര്‍ കെ.എം. ജോര്‍ജ് കാപ്പി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് രാജേഷ്, കാപ്പിയുടെ വിപണന സാധ്യതകളെപ്പറ്റി വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, കാപ്പി കൃഷി മേഖലയിലെ നൂതന ആശയങ്ങള്‍ എന്ന വിഷയത്തില്‍ വേ കഫെ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ റോയി ആന്റണി, കാപ്പി കൃഷിയും ടൂറിസം സാധ്യതകളും എന്ന വിഷയത്തില്‍ അല ട്രിപ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആന്‍ജോ ആന്‍ഡ്രൂസ് എന്നിവര്‍ പ്രസംഗിച്ചു. കാപ്പി ദിനാചരണ പരിപാടികള്‍ സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എം.കെ. ദേവസ്യ അധ്യക്ഷത വഹിച്ചു.
English Summary: coffee need to have central government provisions

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds