കീഴതിൽ ഉൾപ്പെടെ അഴൂർ പഞ്ചായത്തിലെ 41 തോടുകൾക്കും കയർ ഭൂവസ്ത്രം.
അഴൂർ പഞ്ചായത്തിലെ കീഴതിൽ തോടിന് കയർ ഭൂവസ്ത്ര വലയം നിർമ്മിച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് നിർമാണം. 793 തൊഴിൽ ദിനങ്ങൾ കൊണ്ടാണ് 300 മീറ്റർ നീളമുള്ള തോട് നവീകരിച്ച് ഭൂവസ്ത്രം ചെയ്തത്. ഇതിൽ പുല്ലുകൾ നട്ടുപിടിപ്പിച്ച് ബലപ്പെടുത്തിയിട്ടുമുണ്ട്. 2,48,420 രൂപ ചെലവിലാണ് പദ്ധതി.
തോടുകളിൽ വെള്ളം ഉയരുന്ന സാഹചര്യത്തിൽ മൺഭിത്തി ഒലിച്ചു പോകുന്നത് തടയാനാണ് കയർ ഭൂവസ്ത്രം ചെയ്തത്. കൂടാതെ ഇത് പരിസ്ഥിതി സൗഹൃദവുമാണ്. മണ്ണിടിച്ചിലിൽ നിന്നും സംരക്ഷിക്കാൻ ഇതിലൂടെ സാധിക്കും. കയർ ഭൂവസ്ത്ര നിർമ്മാണത്തിലൂടെ കൂടുതൽ അവിദഗ്ധ തൊഴിലാളികൾക്ക് തൊഴിലവസരം ലഭ്യമായിട്ടുണ്ട്.
അഴൂർ പഞ്ചായത്തിൽ ബാക്കിയുള്ള 40 തോടുകൾക്കും കയർ ഭൂവസ്ത്രം നൽകും. ഇതിൽ തന്നെ 15 എണ്ണം പൂർത്തികരിക്കുകയും,നാലു എണ്ണത്തിന്റെ പ്രവർത്തനം നടന്നു വരികയുമാണ്. 21 തോടുകളിൽ പ്രവർത്തനം ഉടൻ ആരംഭിക്കും.ശരാശരി മൂന്നു ലക്ഷം രൂപയും 700 മുതൽ 1000 തൊഴിൽ ദിനങ്ങളുമാണ് ഓരോ തോടിനും വകയിരുത്തിയിട്ടുള്ളത്.
കീഴതിൽ തോടിന് പുതുജീവൻ നൽകി കയർ ഭൂവസ്ത്രം
കീഴതിൽ ഉൾപ്പെടെ അഴൂർ പഞ്ചായത്തിലെ 41 തോടുകൾക്കും കയർ ഭൂവസ്ത്രം. അഴൂർ പഞ്ചായത്തിലെ കീഴതിൽ തോടിന് കയർ ഭൂവസ്ത്ര വലയം നിർമ്മിച്ചു.
Share your comments