ആലപ്പുഴ: 150 വർഷത്തെ പാരമ്പര്യമുള്ള ഗ്രാമീണ വ്യവസായമായ കയർ വ്യവസായത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അറുപതിലധികം സാങ്കേതികവിദ്യ വികസിപ്പിക്കുകയും അത് കയർ വ്യവസായ പുരോഗതിക്ക് മുതൽകൂട്ടായിട്ടുണ്ട്. കയർബോർഡ് വികസിപ്പിച്ച വൈവിധ്യമാർന്ന കയറുൽപ്പന്നങ്ങൾ നിരവധി ഇപ്പോൾ പ്രചാരത്തിലുണ്ട്.
ഇതെല്ലാം തന്നെ പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ ആണ്. കുഞ്ഞുങ്ങൾക്കാവശ്യമായ ഡയപ്പറുകൾ, കിടപ്പു രോഗികൾക്കു തകുന്ന നാപ്കിനുകൾ, ആർത്തവകാലത്ത് പെൺകുട്ടികൾ ഉപയോഗിക്കുന്ന പാഡുകൾ, നിരവധി മോഡലുകളിലുള്ള കയർആഭരണങ്ങൾ, പാക്കറ്റുകളിൽ ലഭിക്കുന്ന ചകിരിച്ചോർ ജൈവവളം, ചുരുട്ടി കൊണ്ടുപോകാനും പെട്ടെന്നുവരിക്കാവുന്നതുമായ പുൽത്തകിടി, മൃദുവാക്കിയ ചകിരി കൊണ്ടുള്ള ജനതാ കിടക്കകൾ, നിരവധി കരകൗശല വസ്തുക്കൾ, ചകിരികൊണ്ടുണ്ടാക്കിയ പൂന്തോട്ട സാമഗ്രികൾ, കയർ കർട്ടനുകൾ, കയർ ചെരുപ്പുകൾ, കയർ ബാഗുകൾ, തെർമ്മൽ കയർ ജാക്കറ്റുകൾ, റസിനുപയോകിച്ചും അല്ലാതെയും നിർമ്മിച്ച പാർട്ടീഷൻ ബോർഡുകൾ, മണ്ണൊലിപ്പ് തടയുന്നതിനുപയോകിക്കുന്ന കയർ ഭൂവസ്ത്രം, കയർ തടി ഫർണിച്ചറുകൾ ഇവയെല്ലാം കയർബോർഡ് തയ്യാറാക്കിയിട്ടുണ്ട്.
ഇവയിൽ മിക്കവയും വിപണിയിൽ ലഭ്യമാണ്. എല്ലാ വിധ കയർ ഉൽപന്നങ്ങളും നിർമ്മിക്കുന്നതിനുള്ള പരിശീലനം കയർബോർഡ് സ്റ്റൈപ്പൻ റോടു കൂടി നൽകിവരുന്നു. കയർ ഉദ്യമിയോജന, കയർ വികാസ് യോജന പ്രകാരം സംരംഭകർക്ക് വ്യവസായം തുടങ്ങുന്നതിനും വിപുലീകരിക്കുന്നതിനും കയർ ബോർഡ് സഹായം നൽകുന്നതാണ്. സംരംഭകർക്ക് വ്യവസായ പരിശീലനവും കയർബോർഡ് നൽകി വരുന്നു. പരമ്പരാഗതമായി നെയ്ത് ജോലികൾ പുരുഷന്മാരാണ് ചെയ്ത് വന്നിരുന്നത്. എന്നാൽ സ്ത്രീകൾക്കും അനായാസം കൈകാര്യം ചെയ്യാൻ പറ്റുന്നതരം അനുഗ്രഹ തറി, ഉദയ് തറി, അനുപം തറി ഇവ കയർബോർഡ് വികസിപ്പിച്ചിട്ടുണ്ട്.
നിരവധി പേർ ഈ സാങ്കേതികവിദ്യ വാങ്ങി മെഷിനറികൾ ഉൽപാദിപ്പിച്ച് സംരംഭകർക്ക് നൽകി വരുന്നു. കയർ ഭൂവസ്ത്രം നിർമ്മിക്കുന്നതിനായി കൂടുതൽ ഉൽപാദനക്ഷമതയുള്ള പവർലൂം കയർബോർഡ് വികസിപ്പിച്ചു കഴിഞ്ഞു. നിലവിലുള്ള തറികളിൽ നിന്നും മൂന്നു മടങ്ങിലധികം ഉൽപാദനക്ഷമതയുള്ള ഈ പവർലൂം കയർ മേഖലയ്ക്ക് ഒരു പുത്തൻ ഉണർവ്വ് നൽകും.
കെ.ബി. ബൈന്ദ
ആലപ്പുഴ
Share your comments