* വെബ്സൈറ്റ് ഉദ്ഘാടനം 20ന്
കയറിന്റെയും പ്രകൃതിദത്ത നാരുകളുടെയും അന്താരാഷ്ട്ര പ്രദര്‍ശന വിപണന മേളയായ കയര്‍കേരള-2018 ഒക്ടോബര്‍ ഏഴു മുതല്‍ 11 വരെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും. മേളയുടെ ഭാഗമായുള്ള വെബ്സൈറ്റിന്റെ ഉദ്ഘാടനം 20ന് ഉച്ചയ്ക്ക് ഒരു മണിക്ക് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഔദ്യോഗിക വസതിയില്‍ (നെസ്റ്റ്, ക്ലിഫ് ഹൗസ് കോംപൗണ്ട്) നിര്‍വഹിക്കും.
കയര്‍ അപ്പക്സ് ബോഡി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍, കയര്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ പദ്മകുമാര്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, ഫോം മാറ്റിംഗ്സ് ചെയര്‍മാന്‍ കെ. പ്രസാദ്, കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കയര്‍കേരള: അന്താരാഷ്ട്ര പ്രദര്‍ശന വിപണനമേള ഒക്ടോബര്‍ ഏഴു മുതല്‍ 11 വരെ ആലപ്പുഴയില്‍
* വെബ്സൈറ്റ് ഉദ്ഘാടനം 20ന് കയറിന്റെയും പ്രകൃതിദത്ത നാരുകളുടെയും അന്താരാഷ്ട്ര പ്രദര്‍ശന വിപണന മേളയായ കയര്‍കേരള-2018 ഒക്ടോബര്‍ ഏഴു മുതല്‍ 11
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments